അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി

അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
Apr 27, 2024 10:18 PM | By shivesh

മുംബൈ: ഇന്ത്യാ മുന്നണി അധികാരം പിടിച്ചാല്‍ അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വർഷവും ഓരോ പ്രധാനമന്ത്രിയായിരിക്കും. ഇന്ത്യാ സഖ്യത്തിന്‍റെ ഏക ലക്ഷ്യം അധികാരത്തിലെത്തുകയും പിന്നാലെ പണം ഉണ്ടാക്കുകയും ആണെന്നും അദ്ദേഹം പറഞ്ഞു.

സനാതന ധർമ്മത്തെ തള്ളി പറയുന്നവരെ ആദരിക്കുന്നതില്‍ അവർക്ക് ഒരു മടിയുമില്ലെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാമർശം.

ദക്ഷിണേന്ത്യയെ വിഭജിച്ച്‌ പ്രത്യേകരാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യാ സഖ്യം കര്‍ണാടകയിലും തമിഴ്നാട്ടിലും പ്രസംഗിക്കുന്നതെന്നും മോദി പറഞ്ഞു. അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും മുന്നോട്ടുവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എന്‍ഡിഎയുടെ വികസനത്തിന്‍റെ ട്രാക്ക് റെക്കോര്‍ഡുമായി എതിരിടാന്‍ കഴിയില്ലെന്ന് മനസിലായതോടെ കോണ്‍ഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രങ്ങള്‍ മാറ്റുകയാണ്. അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും മുന്നോട്ടുവയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പൗരത്വനിയമം റദ്ദാക്കും. മൂന്നക്ക സംഖ്യയിലുള്ള സീറ്റുകള്‍ പോലും അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. ഇന്ത്യാ സഖ്യത്തിനു സര്‍ക്കാരുണ്ടാക്കാനുള്ള പടിവാതിലില്‍പോലും എത്താന്‍ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.

Modhi

Next TV

Related Stories
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

May 10, 2024 10:35 PM

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍...

Read More >>
 നിശ്ചയിച്ച വിവാഹം മുടങ്ങി. കുടകിൽ വധുവിന്റെ തലയറുത്ത് കൊന്നശേഷം വരൻ ആത്മഹത്യ ചെയ്തു

May 10, 2024 10:28 PM

നിശ്ചയിച്ച വിവാഹം മുടങ്ങി. കുടകിൽ വധുവിന്റെ തലയറുത്ത് കൊന്നശേഷം വരൻ ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹം മുടങ്ങി. കുടകിൽ വധുവിന്റെ തലയറുത്ത് കൊന്നശേഷം വരൻ ആത്മഹത്യ ചെയ്തു ...

Read More >>
ആറളം ഫാം ആന തുരത്തൽ നാലാം ഘട്ടം; അഞ്ചാമത്തെ ദിവസം അഞ്ച് ആനകളെക്കൂടി വനത്തിൽ എത്തിച്ചു

May 10, 2024 10:07 PM

ആറളം ഫാം ആന തുരത്തൽ നാലാം ഘട്ടം; അഞ്ചാമത്തെ ദിവസം അഞ്ച് ആനകളെക്കൂടി വനത്തിൽ എത്തിച്ചു

ആറളം ഫാം ആന തുരത്തൽ നാലാം ഘട്ടം; അഞ്ചാമത്തെ ദിവസം അഞ്ച് ആനകളെക്കൂടി വനത്തിൽ...

Read More >>
ഹജ്ജ് ക്യാമ്പ് മെയ്‌ 30 ന് ആരംഭിക്കും; ഈ വർഷം 3113 യാത്രക്കാർ

May 10, 2024 09:53 PM

ഹജ്ജ് ക്യാമ്പ് മെയ്‌ 30 ന് ആരംഭിക്കും; ഈ വർഷം 3113 യാത്രക്കാർ

ഹജ്ജ് ക്യാമ്പ് മെയ്‌ 30 ന് ആരംഭിക്കും; ഈ വർഷം 3113 യാത്രക്കാർ...

Read More >>
വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു

May 10, 2024 09:48 PM

വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു

വൈ എം സി എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു...

Read More >>
ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ യോഗം ചേർന്നു

May 10, 2024 07:05 PM

ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ യോഗം ചേർന്നു

ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ യോഗം...

Read More >>
Top Stories