‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല

‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല
Apr 28, 2024 10:58 AM | By sukanya

കണ്ണൂർ : വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല. നല്ല വിജയപ്രതീക്ഷയുണ്ടെന്നും യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വളരെ അനുകൂലമായ സാഹചര്യമാണ് ഉള്ളത്. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേരുമ്പോൾ ശതമാനം ഇനിയും ഉയരുമെന്നും അദ്ദേഹം  പറഞ്ഞു.

അതിനിടെ ഇ പി ജയരാജനെതിരെ രമേശ് ചെന്നിത്തല രംഗത്തുവന്നു. മുഖ്യമന്ത്രി അറിയാതെ ഇ പി ജയരാജൻ ഒന്നും ചെയ്യില്ല. ബിജെപിയും സിപിഐഎമ്മും തമ്മിൽ അന്തർധാര കേരളത്തിൽ നിലനിൽക്കുന്നു. ബിജെപി സിപിഐഎമ്മുമായി ഡീൽ ഉണ്ടാക്കിയെന്നും എന്നാൽ അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേമയം സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി വൈകിയും പോളിങ്ങ് തുടർന്നിരുന്നു. വടകര ലോക്സഭാ മണ്ഡലത്തിലെ കുറ്റ്യാടിയിൽ 141-ാം ബൂത്തിലാണ് ഏറ്റവും ഒടുവിൽ വോട്ടെടുപ്പ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആൾ വോട്ട് രേഖപ്പെടുത്തിയത്.നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

Remeshchennithala

Next TV

Related Stories
അധ്യാപക ഒഴിവ്

May 12, 2024 10:51 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ചക്രവാതച്ചുഴി: ചുട്ടുപൊള്ളിയ ഭൂമിയെ തണുപ്പിച്ച് വേനൽമഴ കനക്കുന്നു; കേരളത്തിൽ കാലവർഷം സമയംതെറ്റാതെ എത്തും

May 12, 2024 10:16 AM

ചക്രവാതച്ചുഴി: ചുട്ടുപൊള്ളിയ ഭൂമിയെ തണുപ്പിച്ച് വേനൽമഴ കനക്കുന്നു; കേരളത്തിൽ കാലവർഷം സമയംതെറ്റാതെ എത്തും

ചക്രവാതച്ചുഴി: ചുട്ടുപൊള്ളിയ ഭൂമിയെ തണുപ്പിച്ച് വേനൽമഴ കനക്കുന്നു; കേരളത്തിൽ കാലവർഷം സമയംതെറ്റാതെ...

Read More >>
മിനി ജോബ് ഫെയര്‍

May 12, 2024 09:24 AM

മിനി ജോബ് ഫെയര്‍

മിനി ജോബ്...

Read More >>
എം ബി എ അഭിമുഖം

May 12, 2024 07:32 AM

എം ബി എ അഭിമുഖം

എം ബി എ...

Read More >>
ഹജ്ജ് പഠനക്ലാസ്സും  യാത്രയയപ്പും നൽകി

May 11, 2024 06:23 PM

ഹജ്ജ് പഠനക്ലാസ്സും യാത്രയയപ്പും നൽകി

ഹജ്ജ് പഠനക്ലാസ്സും ഹജ്ജാജിമാർക്ക് യാത്രയയപ്പും...

Read More >>
മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കണ്ടില്ല: നാട്ടുകാര്‍ വീട് തുറന്നു; റിട്ട. നഴ്‌സിങ് സൂപ്രണ്ട് മരിച്ച നിലയിൽ

May 11, 2024 06:12 PM

മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കണ്ടില്ല: നാട്ടുകാര്‍ വീട് തുറന്നു; റിട്ട. നഴ്‌സിങ് സൂപ്രണ്ട് മരിച്ച നിലയിൽ

മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കണ്ടില്ല: നാട്ടുകാര്‍ വീട് തുറന്നു; റിട്ട. നഴ്‌സിങ് സൂപ്രണ്ട് മരിച്ച...

Read More >>
News Roundup