#thiruvananthapuram l ഏഴ് സംസ്ഥാനങ്ങൾ കടമെടുക്കുന്നത് 14,700 കോടി; കേരളം കടമെടുക്കുന്നത് 2000 കോടി

#thiruvananthapuram l ഏഴ് സംസ്ഥാനങ്ങൾ കടമെടുക്കുന്നത് 14,700 കോടി; കേരളം കടമെടുക്കുന്നത് 2000 കോടി
Apr 28, 2024 03:04 PM | By veena vg

 തിരുവനന്തപുരം: കടപ്പത്രങ്ങളിലൂടെ വീണ്ടും കടമെടുക്കാനൊരുങ്ങുകയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ. റിസർവ് ബാങ്കിന്റെ ഇ-കുബേർ പ്ലാറ്റ്‌ഫോമിലൂടെ ഈ മാസം മുപ്പതിന് കേരളം കടമെടുക്കുന്നത് രണ്ടായിരം കോടി രൂപയാണ്.

കടപ്പത്രങ്ങളിലൂടെ 14,700 കോടി രൂപയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ കടമെടുക്കാനൊരുങ്ങുന്നത്. കേന്ദ്രബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷൻ ഇ കുബേർ വഴിയാണ് കടപ്പത്രങ്ങളിറക്കുന്നത്. നടപ്പുവർഷത്തെ കേരളത്തിന്റെ ആദ്യ കടമെടുപ്പ് ഈ മാസം 23 നായിരുന്നു. ആയിരം കോടി രൂപയാണ് അന്ന് കടമെടുത്തത്.

രണ്ടാം തവണയായി ഈ മാസം മുപ്പതിന് 2000 കോടി രൂപ കൂടി എടുക്കും. ഇതോടെ കേന്ദ്രം അനുവദിച്ച താത്കാലിക കടമെടുപ്പ് പരിധിയെന്ന 3,000 കോടി അവസാനിക്കും. 26 വർഷ കാലാവധിയാണ് കേരളമിറക്കുന്ന കടപ്പത്രങ്ങൾക്ക് . ആന്ധ്രപ്രദേശ് വിവിധ കാലാവധികളുള്ള കടപ്പത്രങ്ങളിറക്കി 3,000 കോടി കടമെടുക്കും.

പത്ത് വർഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെ ആയിരം കോടി വീതമാണ് അസം, ഹരിയാന എന്നീ സംസ്ഥാനങ്ങൾ കടമെടുക്കുന്നത്.  10 മുതൽ 20 വർഷ കാലാവധിയിൽ രാജസ്ഥാൻ 4,000 കോടിയും 20 വർഷ കാലാവധിയിൽ തമിഴ്‌നാട് 1,000 കോടിയും പഞ്ചാബ് 2,700 കോടിയും കടമെടുക്കും.

റിസർവ് ബാങ്ക് ഈ മാസം പുറത്തുവിട്ട കണക്കുകളനുസരിച്ച് കേരളം കടമെടുപ്പിൽ ഏറെ പിന്നിലാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, ബംഗാൾ, ബിഹാർ, പഞ്ചാബ്, തെലങ്കാന, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ കടമെടുപ്പിൽ കേരളത്തിന് മുന്നിലാണെന്നും ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

Thiruvananthapuram

Next TV

Related Stories
#pinarayi l വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും നടന്നു

May 13, 2024 03:47 PM

#pinarayi l വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും നടന്നു

വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും...

Read More >>
#iritty l ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ സ്ഥാനാരോഹണം

May 13, 2024 03:33 PM

#iritty l ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ സ്ഥാനാരോഹണം

ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ സ്ഥാനാരോഹണം...

Read More >>
#thiruvananthapuram l അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

May 13, 2024 02:28 PM

#thiruvananthapuram l അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്...

Read More >>
സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

May 13, 2024 02:21 PM

സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം...

Read More >>
പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

May 13, 2024 01:10 PM

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി...

Read More >>
സി ബി എസ് ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു

May 13, 2024 12:03 PM

സി ബി എസ് ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു

സി ബി എസ് ഇ പ്ലസ്ടു ഫലം...

Read More >>
Top Stories