#Kannur l കാണാം ചിത്രകലയുടെ വൈവിധ്യം

#Kannur l കാണാം  ചിത്രകലയുടെ വൈവിധ്യം
May 4, 2024 04:02 PM | By veena vg

 കണ്ണൂർ: ഇരുപത് ചിത്രകാരൻമാർ തീർത്ത നിറങ്ങളുടെ ലോകം. വിവിധ വിഷയങ്ങളിൽ പല സങ്കേതങ്ങളിൽ തീർത്ത ചിത്രങ്ങളാണ് ഓരോന്നും. കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ കൺനിറയെ ആസ്വദിക്കാം പ്രശസ്തരായ ചിത്രകാരൻമാരുടെയും ശില്പികളുടെയും സൃഷ്ടികൾ. 80-ഓളം ചിത്രങ്ങളും ആറ് ശില്പങ്ങളുമാണ് കണ്ണൂർ ആർട്ട് ഫൗണ്ടേഷൻ ഒരുക്കിയത് ഗ്ലാസിനുള്ളിൽ നേരിട്ട് പെയിന്റ് ചെയ്തുള്ള ടി കലാധാരന്റെ ഓർത്തിക് ശൈലിയിലുള്ള ചിത്രങ്ങളാണ് പ്രദർശനത്തിൽ എടുത്തുപറയേണ്ടത്.

സെൻട്രൽ ലളിതകലാ അക്കാദമിയുടെ ഇന്ത്യയിലെ മികച്ച ചിത്രകാരനുള്ള പുരസ്‌കാരം നേടിയ കെ ആർ കുമാരൻ പ്രകൃതി നശീകരണത്തിലുള്ള ആശങ്കയാണ് പങ്കിടുന്നത്. യുവ ചിത്രകാരൻമാരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. അക്രിലിക്, ചാർക്കോൾ, ജലച്ചായം എന്നിങ്ങനെ വിവിധ മാധ്യമങ്ങളിൽ തീർത്ത ചിത്രങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്.

ശ്രീജ പള്ളം, ഒ  സുന്ദർ, ബിനുരാജ് കലാപീഠം, ധനരാജ് കീഴറ, ടി ടി ഉണ്ണികൃഷ്ണൻ, എൻ ബി ലതാദേവി തുടങ്ങിയ ചിത്രകാരൻമാരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. വർഗീസ് കളത്തിലാണ് കോ ഓർഡിനേറ്റർ. സണ്ണിപോൾ, പ്രേം പി ലക്ഷ്മൺ, നവനീത് രാജ് എന്നീ ശില്പികളുടെ ശില്പങ്ങളും പ്രദർശനത്തിലുണ്ട്.

ഇതിൽ പ്രേം പി ലക്ഷ്മണിന്റെ 'വീപ്പിങ് ബുദ്ധ ആൻഡ് സ്‌മൈലിങ് ബുള്ളറ്റ്‌സ്' പ്രദർശനം കാഴ്ചക്കാരെ പിടിച്ചുനിർത്തും. കരയുന്ന ബുദ്ധന്റെ മടിയിൽ തോക്കും അതിന്റെ അറ്റത്ത് കൊരുത്തുകിടക്കുന്ന പ്രാവുമാണ് ശില്പത്തിൽ. നവനീത് ഒരുക്കിയ 'ദൂകാൻ' എന്ന ശില്പം എ ഫോർ ഷീറ്റിന്റെ വലുപ്പം മാത്രമുള്ളതാണെങ്കിലും നാല് വ്യത്യസ്ത കടകൾ ഇതിൽ ഉൾക്കൊള്ളിച്ചതായി കാണാം. മെയ് ഏഴിന് പ്രദർശനം സമാപിക്കും.

Kannur

Next TV

Related Stories
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

May 18, 2024 11:26 AM

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും...

Read More >>
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024 11:03 AM

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും...

Read More >>
ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു

May 18, 2024 09:18 AM

ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു

ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു...

Read More >>
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

May 18, 2024 09:13 AM

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍...

Read More >>
ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍

May 18, 2024 09:05 AM

ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍

ജെ ഡി സി കോഴ്‌സ്; സ്‌പോട്ട്...

Read More >>
ഗതാഗതം നിരോധിച്ചു

May 18, 2024 07:26 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
News Roundup