പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് ; കണ്ണപുരം സ്വദേശിക്ക് പണം നഷ്ടമായി

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് ; കണ്ണപുരം സ്വദേശിക്ക് പണം നഷ്ടമായി
May 10, 2024 01:58 PM | By sukanya

കണ്ണൂർ: ടെലെഗ്രാമിൽ ഓൺലൈൻ വഴി പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന പരസ്യം കണ്ട് പണം കൈമാറിയ കണ്ണപുരം സ്വദേശിയായ യുവതിക്ക് 1,65,000 രൂപ നഷ്ടമായി.

നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പിനിരയാക്കുകയായിരുന്നു. തുടക്കത്തിൽ ലാഭത്തോട് കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് പല കാരണങ്ങൾ പറഞ്ഞ് പണം നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. പാർട്ട്‌ ടൈം ജോലി എന്ന പേരിൽ തുടക്കത്തിൽ നൽകിയ പണം ലാഭത്തോടുകൂടി തിരികെ ലഭിക്കുന്നത് കൊണ്ട് പലരും ഇതിൽ വിശ്വസിച്ച് തട്ടിപ്പുകാർ ചോദിക്കുന്ന പണം നൽകുന്നു. പിന്നീട് ഒരു നല്ല തുക തട്ടിപ്പുകാരുടെ കൈകളിലെത്തി പണം തിരികെ ലഭിക്കാതാകുമ്പോഴാണ് പലർക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. മറ്റൊരു പരാതിയിൽ വ്യാജ ഹോട്ടൽ റൂം ബുക്കിംഗ് വെബ്സൈറ്റ് വഴി റൂം ബുക്ക്‌ ചെയ്ത വളപട്ടണം സ്വദേശിക്ക് 7431 രൂപയും നഷ്ടമായി. വെബ്സൈറ്റ് വഴി റൂം ബുക്ക് ചെയ്യുകയും. അതിൽ കണ്ട ലിങ്കിൽ പ്രവേശിച്ച് പണമടക്കുകയുമായിരുന്നു. ശേഷം ഹോട്ടലിൽ ചെന്നപ്പോൾ അവർക്ക് പെയ്മെൻറ് ലഭിച്ചില്ലെന്നു പറഞ്ഞ് റൂം നൽകാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലായത്. ഇത്തരത്തിൽ ഓൺലൈൻ വഴി റൂം ബുക്ക്‌ ചെയ്യുന്നവർ സെർച്ച്‌ ചെയ്ത് ലഭിക്കുന്ന വെബ്സൈട്ടിന്റെ അധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പണം കൈമാറുക. ഇൻസ്റ്റഗ്രാം , ടെലെഗ്രാം , ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തുക. കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ഏതെങ്കിലും തരത്തിലുള്ള അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്ത‌ാൽ പൂർണമായും നിരസിക്കുക. വ്യാജ വാഗ്ദാനങ്ങളില് വിശ്വസിച്ചു പണം കൈമാറാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിക്കുക. ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. *ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക*

Kannur

Next TV

Related Stories
'കനസ്ജാഗ' സഹവാസ ക്യാമ്പിന് തുടക്കമായി

May 21, 2024 02:01 AM

'കനസ്ജാഗ' സഹവാസ ക്യാമ്പിന് തുടക്കമായി

കനസ്ജാഗ സഹവാസ ക്യാമ്പിന്...

Read More >>
പണി തീരും മുമ്പ് തകർന്ന് മലയോര ഹൈവേ

May 20, 2024 09:03 PM

പണി തീരും മുമ്പ് തകർന്ന് മലയോര ഹൈവേ

പണി തീരും മുമ്പ് തകർന്ന് മലയോര ഹൈവേ...

Read More >>
വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി

May 20, 2024 07:06 PM

വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി

വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ...

Read More >>
കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു

May 20, 2024 06:28 PM

കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു

കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം...

Read More >>
ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിൽ വിജയികളെ അനുമോദിച്ചു

May 20, 2024 05:50 PM

ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിൽ വിജയികളെ അനുമോദിച്ചു

ചെട്ടിയാംപറമ്പ ഗവ: യു പി സ്കൂളിൽ വിജയികളെ...

Read More >>
ഇ​എ​സ്എ മാ​പ്പ് വെച്ച് സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു: വിപിൻ ജോസഫ്

May 20, 2024 05:38 PM

ഇ​എ​സ്എ മാ​പ്പ് വെച്ച് സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു: വിപിൻ ജോസഫ്

ഇ​എ​സ്എ മാ​പ്പ് വെച്ച് സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു: വിപിൻ ജോസഫ്...

Read More >>
Top Stories










News Roundup