സിപിഐഎം പതാകകള്‍ കീറി നശിപ്പിച്ച നിലയില്‍

കൂട്ടാലിട : കോട്ടൂര്‍ അവിടനല്ലൂരില്‍ സിപിഐ(എം) പതാകകള്‍ കീറി നശിപ്പിച്ച നിലയില്‍. സിപിഐഎം അവിടനല്ലൂര്‍ ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി കടൂളി താഴെ മുതല്‍ വെളുത്താടത്ത് താഴെ വരെ സ്ഥാപിച്ച പതാകകളാണ് കീറി നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിപിഐഎം അവിടനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാര്‍ട്ടി സമ്മേളനങ്ങള്‍ ആവേശകരമായി പൂര്‍ത്തീകരിച്ച് കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നതില്‍ വിറളിപൂണ്ട ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന...Read More »

വാക്സിൻ വീട്ടുപടിക്കൽ പദ്ധതി ഫലം കണ്ടു; അത്തോളിയിൽ വാക്സിനേഷൻ പൂർണ്ണം

അത്തോളി : വാക്സിൻ വീട്ടുപടിക്കൽ അത്തോളിയിൽ പദ്ധതി ഫലം കണ്ടു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ആദ്യ ഡോസ് സമ്പൂർണ്ണ വാക്സിനേഷൻ പഞ്ചായത്തുകളിൽ ഒന്നായി മാറി അത്തോളി ഗ്രാമപഞ്ചായത്ത്. പദ്ധതി പ്രഖ്യാപനത്തിന് മുന്നോടിയായി വാക്സിൻ വീട്ട് പടിക്കൽ പദ്ധതിയ്ക്ക് മികച്ച പിന്തുണയും ലഭിച്ചു. വീടുകളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് എത്തി വാക്സിൻ നൽകുന്നതിനായി ഒരുക്കിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ശനിയാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രൻ നിർവ്വഹിച്ചു. ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് ...Read More »

കൊയിലാണ്ടി ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മന്ത്രി സ്ഥലത്തെത്തി സന്ദർശനം നടത്തിയത്. പാലത്തിന്റെ മുകളിലെ റോഡ് തകർന്നതോടെ ഇവിടെ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. എംഎൽഎ കാനത്തിൽ ജമീല ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. അടിയന്തര പ്രവൃത്തികൾ നടത്തി പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. പാലത്തിന്റെ ഇരുഭാഗത്തും 150 മീറ്റർ നീളത്തിൽ നല്ല രീതിയിൽ തന്ന...Read More »

കോഴിക്കോടിന്റെ മീശപ്പുലിമലയായി നമ്പികുളം ഹിൽസ്

ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹാരിതകൊണ്ട് ശ്രദ്ധേയമായ ഹിൽസ്റ്റേഷനാണ് നമ്പികുളം ഹിൽസ്. ബാലുശ്ശേരിയിൽ നിന്നും കൂരാച്ചുണ്ട് റോഡിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ കാറ്റുള്ളമല എന്ന സ്ഥലത്തെത്തും. ഇവിടെനിന്നും വലത്തോട്ട് ഏകദേശം 7 കിലോമീറ്റർ ചെങ്കുത്തായ കയറ്റവും, വളഞ്ഞു പുളഞ്ഞ ഓഫ്‌ റോഡും താണ്ടി എത്തിപ്പെടുന്നത് കുളിർമയേകുന്ന വ്യൂ പോയിന്റിലാണ്. കയറ്റവും ഓഫ്‌റോഡുമൊക്കെ ആണെങ്കിലും, റബ്ബർ മരങ്ങളാലും, കൃഷിയിടങ്ങളാലും പോകുംവഴി ഹരിത മനോഹരമാണ്....Read More »

മാവൂരിൽ മാസ്ക് ചലഞ്ചിന് വൻ സ്വീകാര്യത

മാവൂർ: കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന മാസ്ക് ചലഞ്ചിന് മാവൂരിൽ വൻ സ്വീകാര്യത. ജാഗ്രതയുടെ മാസ്കണിയാം സേവനത്തിന് തുണയാകാം എന്ന ക്യാമ്പയിനിൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴിൽ വിവിധ ശാഖകളിൽ മീറ്റിംഗ് സംഘടിപ്പിച്ചാണ് ക്യാമ്പയിൻ്റെ ഭാഗമാകുന്നത്. ശാഖയിൽ നിന്നും ഇതിനോടകം ആയിരക്കണക്കിനാളുകൾ ചലഞ്ചിൻ്റെ ഭാഗമായി. മാവൂരിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ.എം. നൗഷാദ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മറിന് മാസ്ക് നൽകിക്കൊണ്ട് നിർവ്വഹ...Read More »

മലബാർ ഡെവലപ്‌മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്ററിന്റെ വികസനരേഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശനം ചെയ്തു

കുറ്റ്യാടി: റെയിൽവെ ലൈനും ടൂറിസം ഡെസ്റ്റിനേഷനും ഉൾപ്പെടെ വിശാല ആശയങ്ങൾ ഉൾക്കൊള്ളുന്ന മലബാർ ഡെവലപ്‌മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്ററിന്റെ വികസനരേഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശനം ചെയ്തു. കുറ്റ്യാടി മുനൻസിപ്പാലിറ്റി, കോച്ചിങ് സെന്റർ, ഇൻഡസ്ട്രിയൽ പാർക്ക്, സ്‌പോർട്‌സ് കോംപ്ലക്‌സ്, ഹെൽത്ത് ഹബ്ബ്, പഴശി മ്യൂസിയം ഉൾപ്പെടെയുള്ള നിർദേശങ്ങളും വികസനരേഖ മുന്നോട്ടുവെക്കുന്നു. കുറ്റ്യാടിയെ കോഴിക്കോടുമായും തലശ്ശേരിയുമായും ഒരേസമയം ബന്ധിപ്പിക്കുന്ന റെയിൽവെ ലൈനാണ് വികസനരേഖ മുന്നോട്ടുവെക്കുന്നത്. മീൻതുള്ളിപ്പാറ...Read More »

റോഡ് പ്രവർത്തിയുടെ അവലോകന യോഗം ബാലുശ്ശേരി റസ്റ്റ് ഹൗസിൽ വച്ച് ചേർന്നു

ബാലുശ്ശേരി: റോഡ് പ്രവർത്തിയുടെ അവലോകന യോഗം ബാലുശ്ശേരി റസ്റ്റ് ഹൗസിൽ വച്ച് ചേർന്നു. കൊയിലാണ്ടി, താമരശ്ശേരി, മുക്കം, അരീക്കോട് എന്നീ റോഡുകളുടെ പ്രവർത്തി നേരത്തെ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള ശ്രീധന്യ ഗ്രൂപ്പാണ് കരാറ് എടുത്തിട്ടുള്ളത്. പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് യോഗം കരാറുകാർക്ക് നിർദ്ദേശം നൽകി. റോഡിലുള്ള കെഎസ്ഇബി പോസ്റ്റുകൾ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് വേഗത്തിലാക്കണം, ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ് നിർമ്മിക്കണം, റോഡിലെ വെള്ളക്കെട്ട് പൂർണ്ണമായും പരിഹര...Read More »

വാക്സിൻ വീട്ടുപടിക്കൽ പദ്ധതിയുമായി അത്തോളി ഗ്രാമപഞ്ചായത്ത്

അത്തോളി: സമ്പൂർണ്ണ കോവിഡ് പ്രതിരോധ വാക്സിനേഷൻ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനായി അത്തോളി ഗ്രാമ പഞ്ചായത്തിൽ വാക്സിൻ വീട്ട് പടിക്കൽ പദ്ദതി ആരംഭിച്ചു. അത്തോളി ഹൗസിലെ മുഹമ്മദ്, മറിയം ദമ്പതികളുടെ വീട്ടിൽ നിന്നാണ് വാക്സിൻ വീട്ടു പടിക്കൽ പദ്ദതിയ്ക്ക് തുടക്കം കുറിച്ചത്. വീടുകളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് എത്തി വാക്സിൻ നൽകുന്നതിനായി ഒരുക്കിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രൻ നിർവ്വഹിച്ചു. ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ ...Read More »

ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ ശിലാസ്ഥാപന കർമ്മം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ ശിലാസ്ഥാപന കർമ്മം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ബാലുശ്ശേരി പഞ്ചായത്തിലെ പറമ്പിൻമുകളിൽ റവന്യൂവകുപ്പിന്റെ അധീനതയിലുള്ള 72 സെന്റ് സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. ടൗണിലെ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പത്തോളം സർക്കാർ ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. ആറുനിലകളിലായാണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നത്. ഏറെ കാലത്തെ ബാലുശ്ശേരിക്കാരുടെ ആവശ്യമായിരുന്നു മിനി സിവിൽ സ്റ...Read More »

കോവിഡ് ഭീതി ഒഴിയുന്നില്ല; പരിഭവം പറഞ്ഞു തീർക്കാനാവാതെ പക്കർ

നന്മണ്ട: ആട് ജീവിതത്തിൽ 75 സംവത്സരങ്ങൾ പിന്നിടുമ്പോഴും കോവിഡ് മഹാമാരി തീർത്ത ഇരുണ്ട കാലത്തെക്കുറിച്ചുള്ള വേവലാതിലാണ് നൂറ്റഞ്ച്കാരനായ ചീക്കിലോട് പീടികയിലാത്തൂട്ട് പക്കർ. ആട് കച്ചവടം നിലച്ചതോടെ ഈ മഹാമാരിക്കാലം പക്കറിന് വറുതിയുടെ നാളുകളായിരുന്നു. പ്രായമുള്ളവർ പുറത്തിറങ്ങരുതെന്ന ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശമാണ് തൻ്റെ കൊച്ചു കൂരയക്കുള്ളിൽ ഇദ്ദേഹത്തെ തളച്ചിട്ടത്. ഇപ്പോൾ ക്ഷേമ പെൻഷൻ കൊണ്ട് ജീവിതം തള്ളിനീക്കുന്ന പക്കർ തൻ്റെ പഴയ കാലത്തെക്ക് തിരിച്ചു വരാൻ കഴിയുമോ എന്ന ആശങ്കയിലാണ്. ഞാൻ കണ്ടവരും എന്നെ ...Read More »

More News in balussery
»