നിപയ്ക്ക് പിന്നാലെ കേരളത്തില്‍ കരിമ്പനിയും ; കരിമ്പനിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?

തൃശ്ശൂര്‍ : നിപയ്ക്ക് പിന്നാലെ കേരളത്തില്‍ കരിമ്പനിയും സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്‍. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തിന്‍റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ്‌ കരിമ്പനി ഉണ്ടാകുന്നത്. കരിമ്പനി എങ്ങനെ പടരുന്നു? കൊതുകുകളുടെ മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്‍റ് ഫ്‌ളൈ എന്ന പ്രാണിയാണ് കരിമ്പനി പരത്തുന്നത...Read More »

കോവിഡ് ഡെല്‍റ്റ വകഭേദം ; വാക്‌സിന്‍ പ്രതിരോധത്തെക്കാള്‍ എട്ട് മടങ്ങ് ശേഷിയെന്ന് പുതിയ പഠനം

കൊവിഡ് വാക്‌സിന്‍ എടുക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ മറികടക്കാൻ ഡെല്‍റ്റ വകഭേദത്തിന് എട്ട് മടങ്ങ് ശേഷി കൂടുതലാണെന്ന് പുതിയ പഠനം.   നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഡെൽറ്റ വേരിയന്റിന് അസ്ട്രാസെനെക്ക അല്ലെങ്കിൽ ഫൈസർ വാക്‌സിനുകളിലൂടെ നേടിയ പ്രതിരോധത്തിൽ നിന്ന് മറികടക്കാൻ എട്ട് മടങ്ങ് കൂടുതൽ സാധ്യതയുണ്ടെന്നും കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച ആളുകളെ വീണ്ടും ബാധിക്കാനുള്ള സാധ്യത ഡെൽറ്റ വേരിയന്റിന് ആറ് മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്നു....Read More »

നിപ വൈറസ് ; രോഗലക്ഷണങ്ങള്‍ , സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോ...Read More »

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]Read More »

കോഴിക്കോട് ജില്ലയില്‍ 3292 പേര്‍ക്ക് കോവിഡ്; നിയന്ത്രണം കടുപ്പിക്കും

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .നിയന്ത്രണം കടുപ്പിക്കാൻ തീരുമാനം. ജില്ലയില്‍ ഇന്ന് 3292 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3252 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 11 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും 7 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 15558 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് […]Read More »

67 ശതമാനം പുതിയ കൊവിഡ്  കേസുകള്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന കണക്കില്‍ അറുപതു ശതമാനത്തിലേറെയും കേരളത്തിലാവുന്ന പ്രവണത തുടരുന്നു. ഇന്നു രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കനുസരിച്ച് രാജ്യത്തു മൊത്തം അവസാന 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത് 46,759 പുതിയ കൊവിഡ് കേസുകളാണ്. അതില്‍ 31,000ല്‍ ഏറെയും കേരളത്തില്‍. 19 ശതമാനത്തിലേറെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമുണ്ട് സംസ്ഥാനത്ത്. അവസാന ദിവസം രാജ്യത്ത് മൊത്തം സ്ഥിരീകരിച്ചത് 509 കൊവിഡ് മരണം കൂടിയാണ്. ഇതില്‍ 179 മരണവും കേരളത്തിലാണ്. കേസുകള്‍ പോലെ മരണസംഖ്യയില...Read More »

സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത പാലിക്കണം. ബന്ധുവീടുകളില്‍ സന്ദര്‍ശനം ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജാഗ്രത വാക്കുകളില്‍ മാത്രം പോരെന്നും ആരോഗ്യമന്ത്രി ഓര്‍മിപ്പിച്ചു. ടി.പി.ആര്‍ കുറയ്ക്കുകയാണ് നിലവിലെ ലക്ഷ്യം. ആരോഗ്യവകുപ്പ് പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ന് 1,70,000 ല്‍ അധികം പരിശോധന നടത്തി. രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരു...Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 3362 കോവിഡ് പോസിറ്റീവ് കേസുകള്‍; രോഗമുക്തി 1524, ടി.പി.ആര്‍ 22.97 %

കോഴിക്കോട്:  ജില്ലയില്‍ ഇന്ന് 3362 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3327 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 14838 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1524 പേര്‍ [&#...Read More »

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]Read More »

ജില്ലയില്‍ 3461 പേര്‍ക്ക് കോവിഡ്, രോഗമുക്തി 2366, ടി.പി.ആര്‍ 19 .37 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3461 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3425 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 11 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഓരാള്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 18121 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2366 പേര്‍ കൂടി...Read More »

More News in health
»