കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധന ; മാരകായുധങ്ങളും മൊബൈൽ ഫോണും കണ്ടെടുത്തു.

കണ്ണൂര്‍ : കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയില്‍ മാരകായുധങ്ങളും മൊബൈൽ ഫോണും കണ്ടെടുത്തു. മഴു , കത്തി എന്നിവ കുഴിച്ചിട്ട നിലയിലായിരുന്നു. ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടുകിട്ടിയത്. വര്‍ഷങ്ങളായി ഇവിടെ സൂക്ഷിച്ച ആയുധങ്ങളാണ് ഇവയെന്നാണ് നി​ഗമനം. ജയില്‍ വളപ്പില്‍ കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.Read More »

കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞ് മരക്കഷ്ണം വിഴുങ്ങി, പുറത്തെടുത്തത് സർജറിയിലൂടെ

കണ്ണൂർ : കണ്ണൂരില്‍  എട്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയ മരക്കഷ്ണം പുറത്തെടുത്തു. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ ബ്രോങ്കോസ്കോപി സർജറിയിലൂടെയാണ് മരക്കഷ്ണം പുറത്തെടുത്തത്. അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് മരക്കഷ്ണം വായിലേക്ക് ഇട്ടത്. ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.Read More »

കണ്ണൂരില്‍ പതിനഞ്ചുകാരിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ.

കണ്ണൂര്‍ : കണ്ണൂർ കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് എത്തിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനത്തിന് റിമാൻഡിലായിരുന്നു മഞ്ജുനാഥ്. കേസിൽ ജാമ്യത്തിൽ കഴിയവെയാ...Read More »

തലശേരിയിൽ ബിജെപി-സി പി എം സംഘർഷം ; പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ : കണ്ണൂർ തലശേരിയിൽ ബിജെപി-സി പി എം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും ഒരു  സിപിഎം പ്രവർത്തകനുമാണ് വെട്ടേറ്റത്. മേലൂരിലെ ബി ജെ പി പ്രവർത്തകനായ ധനരാജ് , സിപിഎം പ്രവർത്തകനായ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്Read More »

സംസ്ഥാനത്ത് മഴ ശക്തമാകും, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്‍റെ  ഫലമായി സംസ്ഥാനത്ത്  ഇന്ന് മഴ ശക്തമാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ദില്ലിയിൽ രണ്ട് ദിവസം കൂടി നേരിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാത്രി മുതൽ […]Read More »

സിലബസിന്റെ സാമൂഹ്യ കാഴ്ചപ്പാട് കൈവിടുന്ന സമീപനമുണ്ടായാല്‍ വകുപ്പ് തിരുത്തും ; വിദ്യാഭ്യാസ മന്ത്രി

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല സിലബസ് പ്രശ്‌നം നിറഞ്ഞതുതന്നെയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. സിലബസിന്റെ സാമൂഹ്യ കാഴ്ചപ്പാട് കൈവിടുന്ന സമീപനമുണ്ടായാല്‍ വകുപ്പ് തിരുത്തും. വര്‍ഗീയ നിലപാടുകളുള്ള ലേഖനങ്ങള്‍ ഔദ്യോഗിക സിലബസിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയചിന്ത എന്നാല്‍ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. മറ്റു പല കാഴ്ചപ്പാടുകള്‍ക്കും അതില്‍ ഇടം നല്‍കിയിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയചിന്തയിലെ എല്ലാ...Read More »

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടിയ സുഹൃത്ത് അറസ്റ്റിൽ

കണ്ണൂര്‍ : കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടിയ സുഹൃത്ത് അറസ്റ്റിൽ. മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. അഷിക്കുലിന്റെ സുഹൃത്ത് പരേഷ്നാഥ് ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ബംഗാൾ സ്വദേശിയായ പരേഷ്നാഥ് മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷം ആണ് ഇരിക്കൂർ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.Read More »

ഇ-ബുൾ ജെറ്റിന്റെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി.

കണ്ണൂർ : വിവാദ വ്ലോഗർ സഹോദരങ്ങളായ ഇ-ബുൾ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി. ആറ് മാസത്തേക്കാണ് രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത്. ഇബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42400 രൂപ പിഴ ഒടുക്കാ...Read More »

കണ്ണൂർ സർവകലാശാല സിലബസ് വിവാദം ; ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി

കണ്ണൂർ : കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണം തേടിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലറോടാണ് വിശദീകരണം തേടിയത്. വർഗീയത സിലബസിൻ്റെ ഭാഗമാകുന്നത് അപകടകരമാണെന്ന് ആർ ബിന്ദു പറഞ്ഞു. വിശദീകരണം ലഭിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, കണ്ണൂർ സർവകലാശാല പി.ജി സിലബസ് വിവാദത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ് സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്​തകങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകൾ ഇന്നും രംഗത്തെത്തി. ആർഎസ്എസ...Read More »

കണ്ണൂര്‍ ജില്ലയില്‍ നിന്നും നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍.

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ നിന്നും നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. കിഴക്കെ കതിരൂര്‍ വലിയ പറമ്പത്ത് വീട്ടില്‍ മനാഫി (31) നെയാണ് കൂത്തുപറമ്പ് എസ്.ഐ ബിനു മോഹനനും സംഘവും മൈസൂരിലെ മാണ്ഡ്യയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും പിടികൂടിയത്. കൂത്തുപറമ്പ്, കതിരൂര്‍ എന്നിവിടങ്ങളില്‍ രണ്ടു വീതവും പിണറായിയില്‍ ഒരു വാഹന മോഷണ കേസിലും പ്രതിയാണ് ഇയാള്‍. ഗുഡ്സ് ഓട്ടോ, സ്കൂട്ടര്‍, രണ്ട് ബുളളറ്റ്, പള്‍സര്‍ ബൈക്ക് എന്നിവയാണ് കവര്‍ന്നത്. മൈസൂരില്‍ വില്‍പ്പനയ്ക്കെത്തിച്ച വാഹനങ്ങളാണ് […]Read More »

More News in kannur
»