national

ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന സിലബസ് ; ദേശീയ പശുശാസ്ത്ര പരീക്ഷ റദ്ദാക്കി

ദേശീയ പശുശാസ്ത്ര പരീക്ഷ റദ്ദാക്കി. കേന്ദ്ര മൃഗപരിപാലന മന്ത്രാലയത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ കാമധേനു ആയോഗിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍ മുഖേനയായിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരീക്ഷയുടെ സിലബസിനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. അസാധാരണമായ നടപടിയിലൂടെ രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ പരമാവധി പേരെ ദേശീയ പശുശാസ്ത്ര പരീക്ഷ എഴുതിക്കാന്‍ യുജിസി നിര്‍ദ്ദേശിച്ചിരുന്നു. യുജിസി നിര്‍ദ്ദേശം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരെ കത്തിലൂടെ ആ...

Read More »

രാജ്യസഭയില്‍ എന്‍ഡിഎ ഭൂരിപക്ഷത്തിന് അരികിലേക്ക്

ന്യൂഡല്‍ഹി : രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷം ഉടന്‍ മറികടക്കും. മാര്‍ച്ച് ഒന്നിന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഫല പ്രഖ്യാപനം നടക്കുന്നതോടെ ആകും രാജ്യസഭയില്‍ എന്‍ഡിഎ ഭൂരിപക്ഷത്തിനരികില്‍ എത്തുക. ഗുജറാത്തിലും അസമിലും മാര്‍ച്ച് ഒന്നിന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഫലമാകും എന്‍ഡിഎയെ ഭൂരിപക്ഷത്തിന് അടുത്ത് എത്തിക്കുക. ഗുജറാത്തില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികളും അസമില്‍ നിന്ന് ഒരാളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്ന് ഇതിനകം ഉറപ്പായി...

Read More »

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു.

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഡീസല്‍ വില 87 രൂപ 6 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 48 പൈസയായി. ഡീസല്‍ ലിറ്ററിന് 86 രൂപ 11 പൈസയായി. ഒന്‍പത് മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 21 രൂപയാണ്. 48 തവണകളിലായിട്ടാണ് ഈ […]

Read More »

കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റിയൊന്നാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. ഏത് നിമിഷവും ഡല്‍ഹി മാര്‍ച്ചിന് തയാറായി ഇരിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് തിരയുന്ന ലഖാ സിദ്ദാന പഞ്ചാബിലെ ബത്തിന്‍ഡയിലെ കര്‍ഷക റാലിയെ അഭിസംബോധന ചെയ്തതില്‍ വിവാദം തുടരുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റിയൊന്നാം ദിവസത്തിലേക്ക് കടന്നു. കാര്‍ഷിക...

Read More »

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു

ഡല്‍ഹി : ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു. ഉത്തരേന്ത്യയില്‍ വ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത് തുടരുകയാണ്. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് രാജസ്ഥാനിലെ രണ്ട് കര്‍ഷക മഹാ കൂട്ടായ്മകളെ ഇന്ന് അഭിസംബോധന ചെയ്യും. ആള്‍ക്കൂട്ടമുണ്ടാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമര്‍ശം കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. വിളവെടുപ്പ് സമയമായതിനാല്‍ സമരത്തില്‍ കര്‍ഷ...

Read More »

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 9 പൈസയായി. ഡീസലിന് ലിറ്ററിന് 85 രൂപ 76 പൈസയായി. ഇക്കഴിഞ്ഞ 23 ദിവങ്ങള്‍ക്കിടെ 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. അതേസമയം, ഇന്ധന വിലയിലെ കേന്ദ്ര നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍. ക്രൂഡ് ഓയിലിന്റെ വില […]

Read More »

എംപി മോഹന്‍ ദേല്‍കറെ മരിച്ച നിലയില്‍

മുംബൈ : മുംബൈയില്‍ സ്വതന്ത്ര എംപി മോഹന്‍ ദേല്‍കറെ(58) മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ എംപിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. മുംബൈയിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലിലാണ് ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എംപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2004 മുതല്‍ ഇദ്ദേഹം എംപിയാണ്. നേരത്തെ കോണ്‍ഗ്രസിലായിരുന്നു മോഹന്‍ ദേല്‍കര്‍. പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സ്, ലോ ആന്‍ഡ് ജസ്റ്റിസ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമാണ് ഇദ്ദേഹം.

Read More »

ഇന്ധനവില വര്‍ധനവ് ; നികുതി കുറയ്ക്കാനാകില്ലെന്ന് കേന്ദ്രം

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ നികുതികളില്‍ കുറവ് വരുത്തി സംസ്ഥാനങ്ങള്‍. ഇന്ധന വില ഉയരുന്ന വിഷയത്തില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ച സാഹചര്യത്തിലാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നടപടി. നാല് സംസ്ഥാന സര്‍ക്കാരുകള്‍ നികുതികള്‍ കുറച്ചപ്പോള്‍ അന്‍പതോളം സംസ്ഥാനങ്ങള്‍ ഈ ആഴ്ച ഇളവ് പ്രഖ്യാപിക്കും എന്നാണ് വിവരം. അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇന്ധന വിലയിലെ കേന്ദ്ര...

Read More »

വരവര റാവുവിന് ഇടക്കാല ജാമ്യം

ഭീമ കൊറേഗാവ് കേസിൽ തെലുങ്ക് കവി വരവര റാവുവിന് ഇടക്കാല ജാമ്യം. മോശം ആരോഗ്യാവസ്ഥ പരിഗണിച്ച് ആറ് മാസത്തേക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയില്ലെങ്കിൽ ഭരണഘടന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാകുമെന്ന് കോടതി നിരീക്ഷിച്ചു. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി രണ്ടര വർഷത്തിന് ശേഷമാണ് തെലുങ്ക് കവി വരവര റാവുവിന് ജാമ്യം ലഭിക്കുന്നത്. എൺപത് വയസ് പിന്നിട്ട വരവര റാവു, നിലവിൽ മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ തലോജ ജയിലിലേക്ക് തിരികെ […]

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേർക്ക് കൊവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 83 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,56,385 ആയി. മാഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 7000 ഓളം കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. കൊവിഡ് രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടതാണ് മഹാരാഷ്ട്ര. കേരള, മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗർ, മധ്യപ്രദേശ് എന്നിവയാണ് കൊവിഡ് വ്യാപനം ഏറ്റവും […]

Read More »

More News in national