മട്ടന്നൂരിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു

By | Tuesday August 4th, 2020

SHARE NEWS

 

മട്ടന്നൂരിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മരുതായി സ്വദേശി മനോഹരൻ (56) ആണ് അറസ്റ്റിലായത്. വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികയെ തുടർച്ചയായി മൂന്ന് ദിവസം പീഡിപ്പിച്ചെന്നാണ് പരാതി. രാത്രി വീട്ടിൽ അതിക്രമിച്ച് കടന്നായിരുന്നു പീഡനം.
എഴുപത്തിയഞ്ചുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്നാണ് വയോധികയെ ആശുപത്രിയിലെത്തിച്ചത്. പോലീസിൽ പരാതി നൽകുകയും കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read