ഏകദിന ശില്പശാല കണിച്ചാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ

By | Wednesday February 5th, 2020

SHARE NEWS

 

കണിച്ചാർ   : കണിച്ചാർ മേഖലകളിൽ പൊതുവേ ദുരന്ത കാലത്ത് ടൗണിൽ വെള്ളം കയറുന്ന സ്ഥിതി മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാൽ കഴിഞ്ഞ വർഷം ചുഴലിക്കാറ്റും പ്രദേശത്ത് വലിയതോതിൽ നാശം വിതച്ചിരുന്നു.
ഇത്തരത്തിൽ നേരിടേണ്ടിവന്ന പ്രളയദുരിതങ്ങളുടെ അനുഭവങ്ങൾ അടിസ്ഥാനമാക്കി പ്രളയാനന്തരകേരള പുനർനിർമാണം ലക്ഷ്യമിട്ടുകൊണ്ട് ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കുന്നതിന് ഭാഗമായാണ് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചത്.

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെലിൻ മാണി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് സ്റ്റാനി എടത്താഴെ അധ്യക്ഷത വഹിച്ചു.
കില ഫാക്കൽറ്റി രവീന്ദ്രൻ തൊടീക്കളം ക്ലാസുകൾ എടുത്തു.
മെമ്പർമാരായ കെ കേളപ്പൻ, പ്രിൻസി ജോബി, ബിനോയ് ജോർജ്, ഗ്രേസി തോമസ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ മേരിക്കുട്ടി കാപ്പിയിൽ, സിജി ടോമി, പഞ്ചായത്ത്‌ സെക്രട്ടറി ബാബു തോമസ് എന്നിവർ നേതൃത്വം കൊടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read