വയക്ക് മെഷീനിൽ നിന്ന് കല്ല് തെറിച്ച് കണ്ണൂർ മാനന്തവാടി റൂട്ടിലോടുന്ന കെ എസ് ആർ ടി സി ബസിന്റെ ചില്ല് തകർന്നു

By | Thursday February 6th, 2020

SHARE NEWS

 

കണിച്ചാർ  :  വയക്ക് മെഷീനിൽ നിന്ന് കല്ല് തെറിച്ച് കണ്ണൂർ മാനന്തവാടി റൂട്ടിലോടുന്ന കെ എസ് ആർ ടി സി ബസിന്റെ ചില്ല് തകർന്നു . കണിച്ചാർ രണ്ടാം പാലത്തിന് സമീപം വ്യാഴാഴ്ച 11.30 യോടെയാണ് സംഭവം. കണിച്ചാർ സുബ്രമണ്യസ്വാമി ക്ഷേത്രോൽസവത്തിന്റെ ഭാഗമായി റോഡരിക് വൃത്തിയാക്കുന്നതിന്റെ ഭാഗമായി വയക്കുന്നതിനിടെയാണ് കല്ല് തെറിച്ച് ബസിന്റെ ചില്ലിൽ കൊണ്ടത് . സംഭവത്തെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായി.  തൊട്ടു പുറകിൽ വന്ന  മാനന്തവാടി  ബസ്സിൽ യാത്രക്കാരെ   കെ എസ് ആർ ടി സി ജീവനക്കാർ കയറ്റിവിട്ടു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read