ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ജില്ലയിൽ ഭവനരഹിതർക്കായി നിർമ്മിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് നടത്തി.

By | Thursday February 6th, 2020

SHARE NEWS

 

കേളകം  :   ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ കണ്ണൂർ ജില്ലയിൽ ഭവനരഹിതർക്കായി നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ   ക്ലബ്ബ് ജില്ലാ ഗവർണർ എസ് രാജീവ് നിർവഹിച്ചു . ക്ലബ്ബ് പ്രസിഡണ്ട് അജു സി കെ വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമായ മൈഥിലി രമണൻ, സെലിൻ മാണി, ഇന്ദിരാ ശ്രീധരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ പ്രസിഡണ്ട് ജോർജ്ജുകുട്ടി വാളുവെട്ടിക്കൽ ,പൈലി വാത്യാട്ട്, വർഗീസ് കാടായം, വി ആർ ഗിരീഷ്, ജെറിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കണിച്ചാർ കേളകം പഞ്ചായത്തുകളിലായി നാലു വീതം വീടുകളാണ് നിർമിച്ചു നൽകുന്നത്. നാനൂറ് സ്ക്വയർഫീറ്റ് വീതമുള്ള എട്ടു വീടുകളാണ് നിർമിക്കുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read