കണ്ണൂർ ജില്ലയിലെ ജീം നാഷ്യങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണം

By | Thursday August 6th, 2020

SHARE NEWS

 

കണ്ണൂർ – കോ വിഡ് നിയന്ത്രങ്ങളുടെ ഭാഗമായി കഴിഞ്ഞ 5 മാസത്തോളമായി അടഞ്ഞുകിടക്കുന്ന ജീം നാഷ്യങ്ങൾ ബുധനാഴ്ച മുതൽ തുറക്കാമെന്ന് സർക്കാർ ഉത്തരവ് ജില്ലാ ഭരണകൂടം റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് ജില്ലാ പവർലിഫ്ടിങ് അസോസിയേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഒട്ട് മിക്ക ജില്ലകളിലേയും ജീം നാഷ്യങ്ങൾ തുറന്നു കിടക്കുമ്പോൾ താരതമേ ന്യ കോ വിഡ് വ്യാപനം കുറഞ്ഞ കണ്ണൂരിൽ ജീം നാഷ്യങ്ങൾക്ക് പ്രവർത്തന അനുമതി നിഷേധിച്ച നടപടി, മാസങ്ങളോളമായി ദുരിതം അനുഭവിക്കുന്ന ഈ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം ഓണർമാർക്കും ട്രെയിനർ തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോൾ തന്നെ കടുത്ത സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഇവർ വളരെ പ്രയാസപ്പെട്ടാണ് സർക്കാർ ഉത്തരവ് പരിഗണിച്ച് അവരുടെ സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിച്ചിട്ടുള്ളത് പെട്ടെന്നുള്ള റദ്ദാക്കൽ ഉത്തരവ് അവരെ വീണ്ടും പ്രയാസത്തിലായിരിക്കുകയാണ്.
പ്രതിസന്ധിയിലായ ഈ മേഖലയിലെ പ്രയാസങ്ങൾ അധികൃതർ മനസ്സിലാക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിർദ്ദേശിച്ച മാർഗ നിർദ്ദേശങ്ങൾ പാലിച്ച് ജീം നാഷ്യങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ ജില്ലാ ഭരണാധികാരികൾ അനുകൂല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് പി.കെ.അബ്ദുൾ ജബ്ബാർ, സിക്രട്ടറി അശോക് കുമാർ.കെ എന്നിവർ അഭ്യർത്ഥിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read