കാട്ടാനയും കാട്ടുപന്നികളും കാർഷിക വിളകൾ നശിപ്പിച്ചു

By | Thursday August 6th, 2020

SHARE NEWS

 

ഇരിട്ടി   : കീഴ്പ്പള്ളി വട്ടപ്പറമ്പിൽ കാട്ടാനയും കാട്ടുപന്നികളും ഇറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. നിരവധി കർഷകരുടെ കരനെൽകൃഷി, വാഴ, കപ്പ , ചേമ്പ് തുടങ്ങിയ കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത് . വലിയ പറമ്പിൽ റോസ്‌ലി , ഉതിരംകുന്നേൽ ഉണ്ണി, പാറക്കൽ തങ്കച്ചൻ, എന്നിവരുടെ കൃഷി കാട്ടാന കൂട്ടമാണ് നശിപ്പിച്ചതെങ്കിൽ അബ്രഹാം പൂന്തുറ, കാരക്കാട്ട് വക്കൻ, സെബാസ്റ്റ്യൻ വാഴപ്പള്ളി എന്നിവരുടെ കൃഷി കാട്ടുപന്നി കൂട്ടമാണ് നശിപ്പിച്ചത്. മഴകനത്തതോടെ പുഴയിൽ വെള്ളം ഉയർന്നതിനാൽ കാട്ടാന ശല്യം കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രദേശവാസിയായ പാറക്കൽ തങ്കച്ചൻ രാത്രി രണ്ട് മണിയോടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മൂന്ന് മീറ്റർ അകലത്തിൽ വീടിന്റെ മുറ്റത്ത് കാട്ടാനയെ കണ്ടത്. ആനയെകണ്ട് ഭയപ്പെട്ട തങ്കച്ചൻ ഓടി വീടിനകത്ത് കയറി രക്ഷപ്പെടുകയായിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read