---
title: "സംസ്ഥാന സീനിയർ പുരുഷ, വനിത ആർച്ചറി ചാമ്പ്യൻഷിപ്പിൽ 9 പോയന്റ് നേടി റണ്ണറപ്പ് കിരീടം സ്വന്തംമാക്കി കണ്ണൂർ ജില്ല      "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100016/kannur"
published_at: "2023-02-27T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc7634317b0_IMG-20230227-WA0076.jpg"
keywords: []
---

# സംസ്ഥാന സീനിയർ പുരുഷ, വനിത ആർച്ചറി ചാമ്പ്യൻഷിപ്പിൽ 9 പോയന്റ് നേടി റണ്ണറപ്പ് കിരീടം സ്വന്തംമാക്കി കണ്ണൂർ ജില്ല      

> **Lead Summary:** **കോതമംഗലം**: ഇന്റർനഷ്ണനൽ കോളേജിൽ വെച്ച് നടന്ന 34 ആംമത് സംസ്ഥാന സീനിയർ പുരുഷ, വനിത ആർച്ചറി ചാമ്പ്യൻഷിപ്പിൽ 9 പോയന്റ് നേടി കണ്ണൂർ ജില്ല റണ്ണറപ്പ് കിരീടം സ്വന്തംമാക്കി. തുടർച്ച ആയ മൂന്നാം വർഷം ആണ് കണ്ണൂർ റണ്ണറപ്പ് കിരീടം നേടുന്നത്. 10 പോയന്റ് നേടി വയനാടും, പാലക്കാടും സംയുക്ത ജേതാക്കൾ ആയി. ജേതാക്കൾക്ക് കോതമംഗലം നഗരസഭ ചെയർമാൻ ടോമി അബ്രഹാം ട്രോഫി വിതരണം ചെയിതു.

## Article Content

**കോതമംഗലം**: ഇന്റർനഷ്ണനൽ കോളേജിൽ വെച്ച് നടന്ന 34 ആംമത് സംസ്ഥാന സീനിയർ പുരുഷ, വനിത ആർച്ചറി ചാമ്പ്യൻഷിപ്പിൽ 9 പോയന്റ് നേടി കണ്ണൂർ ജില്ല റണ്ണറപ്പ് കിരീടം സ്വന്തംമാക്കി. തുടർച്ച ആയ മൂന്നാം വർഷം ആണ് കണ്ണൂർ റണ്ണറപ്പ് കിരീടം നേടുന്നത്. 10 പോയന്റ് നേടി വയനാടും, പാലക്കാടും സംയുക്ത ജേതാക്കൾ ആയി. ജേതാക്കൾക്ക് കോതമംഗലം നഗരസഭ ചെയർമാൻ ടോമി അബ്രഹാം ട്രോഫി വിതരണം ചെയിതു.

കണ്ണൂർ ജില്ലയിൽ നിന്ന് അനാമിക സുരേഷ് വനിത റികർവ്വ് റൗണ്ട് വിഭാഗത്തിൽ സ്വർണ്ണമെഡലും ശ്രീലക്ഷ്മി S വനിത ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ വെള്ളി മെഡലും ദശരഥ് രാജഗോപാൽ പുരുഷ ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ വെങ്കല മെഡലും നേടി മുവരും ഗുജറാത്തിൽ വെച്ച് മാർച്ച്‌ മാസം ആദ്യ വാരം നടക്കുന്ന ദേശിയ ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. ടീം മാനേജർമാരായ തങ്കച്ചൻ കോക്കാട്ട്, സീമരാജഗോപാൽ എന്നിവർ ടീമിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100016/kannur)