---
title: "സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി"
english_title: "The Supreme Court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100031/the-supreme-court"
published_at: "2023-02-27T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc8359ea760_Screenshot_2023-02-27-15-44-18-34_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി

> **Lead Summary:** സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഹര്‍ജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓര്‍ക്കണമെന്ന് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജി വിരല്‍ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്.

## Article Content

സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഹര്‍ജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓര്‍ക്കണമെന്ന് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജി വിരല്‍ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്.

ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹര്‍ജിക്കാരനോട് ചോദിച്ചു. വിദേശ അധിനിവേശത്തില്‍ പേര് മാറ്റിയ ആയിരം സ്ഥലങ്ങളെ പുനര്‍നാമകരണം ചെയ്യാന്‍ കമ്മീഷനെ വെക്കണമെന്നായിരുന്നു ഹര്‍ജി. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100031/the-supreme-court)