---
title: "കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ ജഡം ബത്തേരിയിൽ പോസ്റ്റ് മോർട്ടം ചെയ്തു"
english_title: "The tiger's body was post-mortemed at Bateri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100038/the-tigers-body-was-post-mortemed-at-bateri"
published_at: "2023-02-27T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc8c9a42a4e_IMG-20230227-WA0091.jpg"
keywords: []
---

# കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ ജഡം ബത്തേരിയിൽ പോസ്റ്റ് മോർട്ടം ചെയ്തു

> **Lead Summary:** **വയനാട്**: കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ ജഡം ബത്തേരിയിൽ പോസ്റ്റ് മോർട്ടം ചെയ്തു. ചീഫ് ഫോറസ്റ്റ വെറ്റിറിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പതിനൊന്നരയോടെ പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കിയത്. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിലാണ് ഇന്നലെ വൈകുന്നേം അഞ്ചു മണിയോടെ കടുവ ചത്തു കിടക്കുന്നത് കണ്ടത്.

## Article Content

**വയനാട്**: കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ ജഡം ബത്തേരിയിൽ പോസ്റ്റ് മോർട്ടം ചെയ്തു. ചീഫ് ഫോറസ്റ്റ വെറ്റിറിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പതിനൊന്നരയോടെ പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കിയത്. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിലാണ് ഇന്നലെ വൈകുന്നേം അഞ്ചു മണിയോടെ കടുവ ചത്തു കിടക്കുന്നത് കണ്ടത്.

ജഡത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ഒന്നര വയസ് മാത്രം പ്രായമുള്ള പെൺകടുവയാണ് ചത്തതെന്ന് സ്ഥിരീകരിച്ചു. കിണറ്റിൽ വീഴുമ്പോൾ ജീവനുണ്ടായിരുന്നു. എങ്കിലും ആന്തരീക അവയവങ്ങൾ വിദഗ്ധ പരിശോധനക്കായി ലാബിലേക്ക് അയച്ചു. വയനാട് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം എന്നിവർ നടപടികൾക്ക് നേതൃത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100038/the-tigers-body-was-post-mortemed-at-bateri)