---
title: "വർഷങ്ങളായി ഉപയോഗ ശൂന്യമായ പൊതു കിണർ പുനർ നിർമ്മിച്ച് മാതൃകയാവുന്നു"
english_title: "Public wells are reconstructed and modeled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100049/public-wells-are-reconstructed-and-modeled"
published_at: "2023-02-27T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc961aa5394_Picsart_23-02-27_16-59-24-051.jpg"
keywords: []
---

# വർഷങ്ങളായി ഉപയോഗ ശൂന്യമായ പൊതു കിണർ പുനർ നിർമ്മിച്ച് മാതൃകയാവുന്നു

> **Lead Summary:** **കൂത്തുപറമ്പ**: വർഷങ്ങളായി ഉപയോഗ ശൂന്യമായി മരത്തിന്റെ വേരും ചപ്പ് ചവറുകളും നിറഞ്ഞ് ഉപയോഗ ശൂന്യമായിരുന്ന പൊതുകിണർ കൂത്തുപറമ്പ് അഗ്നി രക്ഷാ നിലയം, സിവിൽ ഡിഫൻസ്, വോളിബോൾ കൂട്ടായ്മ , എസ്.പി.സി ചിറ്റാരിപ്പറമ്പ് എന്നിവയുടെയും നാട്ടുകാരുടെയും സഹകരണത്താൽ വൃത്തിയാക്കി.

## Article Content

**കൂത്തുപറമ്പ**: വർഷങ്ങളായി ഉപയോഗ ശൂന്യമായി മരത്തിന്റെ വേരും ചപ്പ് ചവറുകളും നിറഞ്ഞ് ഉപയോഗ ശൂന്യമായിരുന്ന പൊതുകിണർ കൂത്തുപറമ്പ് അഗ്നി രക്ഷാ നിലയം, സിവിൽ ഡിഫൻസ്, വോളിബോൾ കൂട്ടായ്മ , എസ്.പി.സി ചിറ്റാരിപ്പറമ്പ് എന്നിവയുടെയും നാട്ടുകാരുടെയും സഹകരണത്താൽ വൃത്തിയാക്കി.

വാർഡ് അംഗം കെ.വി ശ്രീധരൻ , അഗ്നി രക്ഷാനിലയം ഓഫീസർ പി. ഷാനിത്ത്, ഫയർ ആൻറ് റസ്കൂ ഓഫീസർ എ.രതീഷ്, റിട്ട.ഡി.വൈ.എസ്.പി. അശോകൻ ചമ്പാടൻ, സജിന .എസ് , എസ്.പി.സി. കേഡറ്റുകളായ ആമിർ മുഹമ്മദ്, ഫാദിൽ മുഹമ്മദ്, നിഷാൻ കൃഷ്ണ,പോസ്റ്റ് വാർഡൻ എം.സന്തോഷ്, ഹോം ഗാഡ് പി.കെ. വിനേഷ് ,സിവിൽ ഡിഫൻസ് അംഗങ്ങളായ വാഴയിൽ ഭാസ്ക്കരൻ, ഷീസ.എൻ.കെ, അക്ഷയ് പി.കെ, സുബീഷ്.എം, സത്യപാലൻ എം.കെ , സജീവൻ, പ്രശാനൻ എന്നിവർ നേതൃത്വം നൽകി.

80 വർഷങ്ങൾക്ക് മുമ്പ് ബ്ലോക്കിന്റെ വകയായി നാട്ടുകാർക്ക് കുടിവെള്ളത്തിനായി പണി കഴിപ്പിച്ചതായിരുന്നു കിണർ. ചിറ്റാരിപ്പറമ്പ് ഹൈസ്കൂൾ ആവശ്യങ്ങൾക്കടക്കം അന്ന് കിണർ ഉപയോഗപ്പെടുത്തിയിരുന്നു. 15 വർഷങ്ങളോളമായി ഉപയോഗ ശൂന്യമായതിനാൽ കുടിവെള്ളത്തിനായി ഉപയോഗിക്കാറില്ലായിരുന്നു. ആൾ മറയും മറ്റും പൊട്ടിപ്പൊളിഞ്ഞതിനാൽ അപകടാവസ്ഥയിലുമായിരുന്നു കിണർ. ആൾ മറയടക്കം പുനർ നിർമ്മിച്ചാണ് കിണറിന് ശാപമോക്ഷം കിട്ടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100049/public-wells-are-reconstructed-and-modeled)