---
title: "കൈക്കൂലി വാങ്ങിയ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ റ​വ​ന്യൂ ഇ​ൻ​സ്‌​പെ​ക്ട​റെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു"
english_title: "Kannur Corporation suspends revnew inspector6"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10005/kannur-corporation-suspends-revnew-inspector6"
published_at: "2021-11-11T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618ca61551b19_Screenshot_20211111_103729_com.facebook.katana.jpg"
keywords: []
---

# കൈക്കൂലി വാങ്ങിയ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ റ​വ​ന്യൂ ഇ​ൻ​സ്‌​പെ​ക്ട​റെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു

> **Lead Summary:** ക​ണ്ണൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് അ​റ​സ്​​റ്റു​ചെ​യ്​​ത ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ റ​വ​ന്യൂ ഇ​ൻ​സ്‌​പെ​ക്ട​റെ സ​ർ​വി​സി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. പു​ഴാ​തി സോ​ണ​ൽ ഓ​ഫി​സി​ലെ റ​വ​ന്യൂ ഇ​ൻ​സ്​​പെ​ക്​​ട​ർ എം. ​സ​തീ​ഷി​നെ​യാ​ണ്​ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. കേ​ര​ള സി​വി​ൽ സ​ർ​വി​സ്​ റൂ​ൾ​സ്​ ച​ട്ട പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി.

## Article Content

ക​ണ്ണൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് അ​റ​സ്​​റ്റു​ചെ​യ്​​ത ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ റ​വ​ന്യൂ ഇ​ൻ​സ്‌​പെ​ക്ട​റെ സ​ർ​വി​സി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. പു​ഴാ​തി സോ​ണ​ൽ ഓ​ഫി​സി​ലെ റ​വ​ന്യൂ ഇ​ൻ​സ്​​പെ​ക്​​ട​ർ എം. ​സ​തീ​ഷി​നെ​യാ​ണ്​ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. കേ​ര​ള സി​വി​ൽ സ​ർ​വി​സ്​ റൂ​ൾ​സ്​ ച​ട്ട പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി.

എ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ ര​വി​യി​ൽ നി​ന്ന് 1000 രൂ​പ വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്ത് സ​തീ​ഷി​നെ അ​റ​സ്​​റ്റു​ചെ​യ്​​ത​ത്. വീ​ടി​ന് ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​തി​നാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10005/kannur-corporation-suspends-revnew-inspector6)