---
title: "അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പിൻവലിക്കണം: കെ പി എസ് ടി എ"
english_title: "K P S T A"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100058/k-p-s-t-a"
published_at: "2023-02-27T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fca00fbfdbc_IMG-20230227-WA0095.jpg"
keywords: []
---

# അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പിൻവലിക്കണം: കെ പി എസ് ടി എ

> **Lead Summary:** **കൽപ്പറ്റ**: ഹയർ സെക്കണ്ടറി, എസ് എസ് എൽ സി പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ തന്നെ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷ നടത്തുവാനുള്ള തീരുമാനം അശാസ്ത്രീയമാണെന്നും വിശദമായ പഠനത്തിന് ശേഷം പരീക്ഷകളുടെ പ്രാധാന്യം ഉറപ്പുവരുത്തി പുതിയ ടൈം ടേബിൾ തയ്യാറാക്കണമെന്നും കെ പി എസ് ടി എ ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**കൽപ്പറ്റ**: ഹയർ സെക്കണ്ടറി, എസ് എസ് എൽ സി പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ തന്നെ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷ നടത്തുവാനുള്ള തീരുമാനം അശാസ്ത്രീയമാണെന്നും വിശദമായ പഠനത്തിന് ശേഷം പരീക്ഷകളുടെ പ്രാധാന്യം ഉറപ്പുവരുത്തി പുതിയ ടൈം ടേബിൾ തയ്യാറാക്കണമെന്നും കെ പി എസ് ടി എ ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

മൂന്ന് മണിക്കൂറുള്ള പൊതു പരീക്ഷകൾക്കു ശേഷം അതേ വിദ്യാലയങ്ങളിൽ തന്നെ മറ്റു പരീക്ഷകൾ നടത്തുന്നത് അപ്രായോഗികമാണ്. സ്ക്രൈബ് ആയി പരീക്ഷ എഴുതുന്ന കുട്ടികൾ ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ പരീക്ഷ എഴുതേണ്ടി വരും. നോമ്പ് എടുക്കുന്ന കുട്ടികൾക്ക് 5 മണി വരെ പരീക്ഷ നടത്തുന്നതു അപ്രായോഗികമാണ്.

ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികൾക്ക് പoന പ്രവർത്തനങ്ങൾ ചെയ്യുവാൻ ക്ലാസധ്യാപകരുടെ സഹായ നിർദ്ദേശങ്ങൾ അനിവാര്യമാണ്. എന്നാൽ ഹൈസ്കൂളുകളോട് ചേർന്നുള്ള പ്രൈമറി വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി.പരീക്ഷക്കു വരുന്ന ഇൻവിജിലേറ്റർമാർ പരീക്ഷ നടത്തിയാൽ കുട്ടികൾക്ക് സ്വാഭാവികമായും മൂല്യനിർണയ പ്രവർത്തനത്തിലേർപ്പെടാൻ പ്രയാസമാകും.

പ്രൈമറി മാത്രമുള്ള വിദ്യാലയങ്ങളിലും ഒരേ സമയം പരീക്ഷ നടത്തുവാൻ വേണ്ടി ക്രിയാത്മകമായി നടന്നു വരുന്ന പരീക്ഷാസമ്പ്രദായത്തെ അട്ടിമറിക്കുക വഴി അധ്യാപകരെയും വിദ്യാർത്ഥികളെയും കൂടുതൽ സങ്കീർണ്ണതിയിലേക്ക് തള്ളിവിടുന്നത് പൊതു വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകർച്ചയ്ക്ക് കാരണമാകുമെന്നും സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു.പി.എസ് ഗിരീഷ് കുമാർ, എം.എം.ഉലഹന്നാൻ, ടി.എൻ.സജിൻ., ടി.എം.അനൂപ്, ആൽഫ്രഡ് ഫ്രെഡി, എം.പ്രദീപ്കുമാർ, ഷെർലിസെബാസ്റ്റ്യൻ, വി.പി.പ്രേംദാസ് , ജോൺസൺ ഡിസിൽവ, എം.പി.സുനിൽകുമാർ, ജോസ് മാത്യം, ജിജോ കുര്യാക്കോസ്, സി.കെ.സേതു, എന്നിവർ പ്രസംഗിച്ചു. Kalpetta 27-02-2023 K.P.Haridas,Photoworld,Kalpetta-Mob-9387412551

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100058/k-p-s-t-a)