---
title: "തലവിൽ - വിളയാർകോട് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിക്കുന്നു."
english_title: "District Panchayat President P.P. inaugurated the Talavi - Valayarkot road. Divya executes."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100083/district-panchayat-president-pp-inaugurated-the-talavi-valayarkot-road-divya-executes"
published_at: "2023-02-27T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcb9224e5f6_sadc.jpg"
keywords: []
---

# തലവിൽ - വിളയാർകോട് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിക്കുന്നു.

> **Lead Summary:** ** ചപ്പാരപ്പടവ് : **കണ്ണൂർ ജില്ല പഞ്ചായത്ത് 22-23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റീടാറിംഗ് നടത്തുന്ന തലവിൽ - വിളയാർകോട് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നടന്നു. കണ്ണൂർ ജില്ല പഞ്ചായത്തംഗം തോമസ് വെക്കത്താനത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. തലവിൽ - വിളയാർകോട് റോഡ് റീടാറിംഗ് നടത്തണമെന്നത് പ്രദേശവാസികളുടെ നിരവധി നാളുകളായുള്ള ആവിശ്യമായിരുന്നു ഇതിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്.

## Article Content

** ചപ്പാരപ്പടവ് : **കണ്ണൂർ ജില്ല പഞ്ചായത്ത് 22-23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റീടാറിംഗ് നടത്തുന്ന തലവിൽ - വിളയാർകോട് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നടന്നു. കണ്ണൂർ ജില്ല പഞ്ചായത്തംഗം തോമസ് വെക്കത്താനത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. തലവിൽ - വിളയാർകോട് റോഡ് റീടാറിംഗ് നടത്തണമെന്നത് പ്രദേശവാസികളുടെ നിരവധി നാളുകളായുള്ള ആവിശ്യമായിരുന്നു ഇതിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്.

ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. പി.കെ ഉനൈസ് , എം വി ശിവദാസൻ , സി. മധുസൂദനൻ , പാറോൽ മുസ്തഫ , സൂര്യ സോമൻ , എം.പി ജ്യോതിലക്ഷ്മി , ജി.അഖിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100083/district-panchayat-president-pp-inaugurated-the-talavi-valayarkot-road-divya-executes)