---
title: "കിസാൻ സമ്മാൻ നിധിയുടെ പതിമൂന്നാം ഗഡു വിതരണം തുടങ്ങി."
english_title: "Distribution of the 13th installment of Kisan Samman Nidhi has started."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100088/distribution-of-the-13th-installment-of-kisan-samman-nidhi-has-started"
published_at: "2023-02-27T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcbc2eb77b3_czvfxvxc.jpg"
keywords: []
---

# കിസാൻ സമ്മാൻ നിധിയുടെ പതിമൂന്നാം ഗഡു വിതരണം തുടങ്ങി.

> **Lead Summary:** കിസാൻ സമ്മാൻ നിധിയുടെ പതിമൂന്നാം ഗഡു ഇന്നു മുതൽ വിതരണം ചെയ്യും. എട്ട് കോടിയിലധികം കർഷകർക്കായി 16800 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ 11, 12 ഗഡുകൾ കഴിഞ്ഞ വർഷം മെയ്, ഒക്ടോബർ മാസങ്ങളിൽ നൽകിയിരുന്നു. പദ്ധതിക്ക് അർഹരായ ഓരോ കർഷകരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിവർഷം 6000 രൂപ വീതം എത്തും. 2000 രൂപ വീതമുള്ള മൂന്ന് തവണകളായാണ് തുക നൽകുന്നത്. കിസാൻ പദ്ധതി ആരംഭിച്ചതിനു ശേഷം രാജ്യത്തുടനീളമുള്ള 11 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് ഇതുവരെ 2.2 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്തെ സ്വന്തമായി ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങളും പദ്ധതിക്ക് യോഗ്യരാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 53600 കോടി രൂപയോളം സ്വീകരിച്ചതിൽ മൂന്ന് കോടിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്. പ്രധാനമന്ത്രി -കിസാൻ പദ്ധതിയിലൂടെ ഗ്രാമീണ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും, വായ്പാ നിയന്ത്രണങ്ങൾ കുറക്കാനും കഴിഞ്ഞു. കൂടാതെ കാർഷിക നിക്ഷേപം വർദ്ധിപ്പിക്കാനും കിസാൻ പദ്ധതിയിലൂടെ സാധിച്ചു.

## Article Content

കിസാൻ സമ്മാൻ നിധിയുടെ പതിമൂന്നാം ഗഡു ഇന്നു മുതൽ വിതരണം ചെയ്യും. എട്ട് കോടിയിലധികം കർഷകർക്കായി 16800 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ 11, 12 ഗഡുകൾ കഴിഞ്ഞ വർഷം മെയ്, ഒക്ടോബർ മാസങ്ങളിൽ നൽകിയിരുന്നു. പദ്ധതിക്ക് അർഹരായ ഓരോ കർഷകരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിവർഷം 6000 രൂപ വീതം എത്തും. 2000 രൂപ വീതമുള്ള മൂന്ന് തവണകളായാണ് തുക നൽകുന്നത്. കിസാൻ പദ്ധതി ആരംഭിച്ചതിനു ശേഷം രാജ്യത്തുടനീളമുള്ള 11 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് ഇതുവരെ 2.2 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്തെ സ്വന്തമായി ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങളും പദ്ധതിക്ക് യോഗ്യരാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 53600 കോടി രൂപയോളം സ്വീകരിച്ചതിൽ മൂന്ന് കോടിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്. പ്രധാനമന്ത്രി -കിസാൻ പദ്ധതിയിലൂടെ ഗ്രാമീണ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും, വായ്പാ നിയന്ത്രണങ്ങൾ കുറക്കാനും കഴിഞ്ഞു. കൂടാതെ കാർഷിക നിക്ഷേപം വർദ്ധിപ്പിക്കാനും കിസാൻ പദ്ധതിയിലൂടെ സാധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100088/distribution-of-the-13th-installment-of-kisan-samman-nidhi-has-started)