---
title: "കൊട്ടിയൂർ - നീണ്ടുനോക്കിയിലെ തീവെപ്പ് ; പ്രതിയെ കുറിച്ച് സൂചനയുണ്ടായിട്ടും നടപടി എടുക്കാത്ത പോലീസ് നിലപാടിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന്   യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ"
english_title: "Kotiyur - Fire in Nitinokki; The United Merchants Chamber will intensify its agitation against the attitude of the police, which did not take action even after getting a tip-off about the suspect."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100092/kotiyur-fire-in-nitinokki-the-united-merchants-chamber-will-intensify-its-agitation-against-the-attitude-of-the-police-which-did-not-take-action-even-after-getting-a-tip-off-about-the-suspect"
published_at: "2023-02-27T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcbf884d9f4_zxccvx.jpg"
keywords: []
---

# കൊട്ടിയൂർ - നീണ്ടുനോക്കിയിലെ തീവെപ്പ് ; പ്രതിയെ കുറിച്ച് സൂചനയുണ്ടായിട്ടും നടപടി എടുക്കാത്ത പോലീസ് നിലപാടിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന്   യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ

> **Lead Summary:** **കൊട്ടിയൂർ:** കൊട്ടിയൂർ - നീണ്ടുനോക്കിയിലെ കടകൾ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചനയുണ്ടായിട്ടും അറസ്റ്റ് ചെയ്യാത്ത പോലിസ് നിലപാടിനെതിരെ തുടർ നിയമനടപടികളും, പ്രക്ഷോഭണളും നടത്തുമെന്ന് യുനൈറ്റഡ് മർച്ചൻ്റ്സ്ചേമ്പർ ജില്ലാ പ്രസിഡണ്ട് ടി.എഫ്.സെബാസ്റ്റ്യൻ, ജനറൽസികട്ടറി ഷിനോജ് നരിതൂക്കിൽ, വൈസ് പ്രസി സണ്ട്മാരായ കെ.എം.ബഷീർ ,ഷാജി തോമസ്, കൊച്ചിൻ രാജൻ ,എം.എ രാജേഷ്എന്നിവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൊട്ടിയൂർ:** കൊട്ടിയൂർ - നീണ്ടുനോക്കിയിലെ കടകൾ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചനയുണ്ടായിട്ടും അറസ്റ്റ് ചെയ്യാത്ത പോലിസ് നിലപാടിനെതിരെ തുടർ നിയമനടപടികളും, പ്രക്ഷോഭണളും നടത്തുമെന്ന് യുനൈറ്റഡ് മർച്ചൻ്റ്സ്ചേമ്പർ ജില്ലാ പ്രസിഡണ്ട് ടി.എഫ്.സെബാസ്റ്റ്യൻ, ജനറൽസികട്ടറി ഷിനോജ് നരിതൂക്കിൽ, വൈസ് പ്രസി സണ്ട്മാരായ കെ.എം.ബഷീർ ,ഷാജി തോമസ്, കൊച്ചിൻ രാജൻ ,എം.എ രാജേഷ്എന്നിവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2019നവംബർ 26 ന് പുലർച്ചെയായിരുന്നു നീണ്ടുനോക്കി ടൗണിലെ നാല് കടകൾ കത്തി നശിച്ചത്.അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് ചേംബർ ഓഫ് കൊട്ടിയൂർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ,ഡി.വൈ.എസ്.പി യുടെ നേതൃത്യത്തിൽ കേസന്യോഷണം നടത്താൻ കോടതി ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നൽകിയെങ്കിലും തുടർ നടപടികൾ വൈകുന്നതാണ് യുനൈറ്റഡ് മർച്ചൻ്റ്സ്ചേമ്പറിൻ്റെ നേതൃത്യത്തിൽ തുടർ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയതെന്ന് നേതാക്കൾ പറഞ്ഞു.

പോലീസ് നടപടി ഇഴയുന്നത് ഉന്നത രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നും ,വ്യക്തമായ തെളിവുണ്ടായിട്ടും തീവെപ്പ് കേസ് തുടരന്യോഷണം നടത്താത്തതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും ,യുനൈറ്റഡ് മർച്ചൻ്റ്സ്ചേമ്പറിൻ്റെ നേതൃത്യത്തിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100092/kotiyur-fire-in-nitinokki-the-united-merchants-chamber-will-intensify-its-agitation-against-the-attitude-of-the-police-which-did-not-take-action-even-after-getting-a-tip-off-about-the-suspect)