---
title: "സ്വകാര്യ ബസുകളില്‍ സിസിടിവി കാമറ ഘടിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു."
english_title: "Transport Minister Antony Raju has extended the time limit for installing CCTV cameras in private buses."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100113/transport-minister-antony-raju-has-extended-the-time-limit-for-installing-cctv-cameras-in-private-buses"
published_at: "2023-02-27T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcd08c2cae1_ZXzczx.jpg"
keywords: []
---

# സ്വകാര്യ ബസുകളില്‍ സിസിടിവി കാമറ ഘടിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

> **Lead Summary:** സ്വകാര്യ ബസുകളില്‍ സിസിടിവി കാമറ ഘടിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. കാമറ ഘടിപ്പിക്കാന്‍ സാവകാശം വേണമെന്ന ബസുടമകളുടെ അഭ്യര്‍ത്ഥന മാനിച്ചെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്. സ്വകാര്യ ബസുകള്‍ തുടര്‍ച്ചയായി നിയമം ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് ബസിനുള്ളില്‍ കാമറ ഘടിപ്പിക്കണമെന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.കൊച്ചിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലായിരുന്നു തീരുമാനം.

## Article Content

സ്വകാര്യ ബസുകളില്‍ സിസിടിവി കാമറ ഘടിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. കാമറ ഘടിപ്പിക്കാന്‍ സാവകാശം വേണമെന്ന ബസുടമകളുടെ അഭ്യര്‍ത്ഥന മാനിച്ചെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്. സ്വകാര്യ ബസുകള്‍ തുടര്‍ച്ചയായി നിയമം ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് ബസിനുള്ളില്‍ കാമറ ഘടിപ്പിക്കണമെന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.കൊച്ചിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലായിരുന്നു തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100113/transport-minister-antony-raju-has-extended-the-time-limit-for-installing-cctv-cameras-in-private-buses)