---
title: "ലൈം​ഗി​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ."
english_title: "Sexuality Awareness Program Next Academic Year Curriculum The government said in the High Court that it will be included in"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100153/sexuality-awareness-program-next-academic-year-curriculum-the-government-said-in-the-high-court-that-it-will-be-included-in"
published_at: "2023-02-27T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fced734c809_kn.jpg"
keywords: []
---

# ലൈം​ഗി​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ.

> **Lead Summary:** **കൊ​ച്ചി: **ലോ​വ​ർ പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ ലൈം​ഗി​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ.

## Article Content

**കൊ​ച്ചി: **ലോ​വ​ർ പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ ലൈം​ഗി​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ.

പോ​ക്സോ നി​യ​മ​ത്തി​ന് പു​റ​മെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ഗാ​ർ​ഹി​ക അ​തി​ക്ര​മം എ​ന്നി​വ​യെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക -അ​ന​ധ്യാ​പ​ക നി​യ​മ​ന​ത്തി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​ജീ​വ​ൻ ബാ​ബു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ഹൈ​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​മു​ണ്ടാ​കു​മെ​ന്ന്​ ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ വ്യ​ക്ത​മാ​ക്കി. ലൈം​ഗി​ക ബോ​ധ​വ​ത്ക​ര​ണം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും അ​ഡീ. ഡ​യ​റ​ക്ട​റും (അ​ക്കാ​ദ​മി​ക്) ഓ​ൺ​ലൈ​ൻ ​മു​ഖേ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. ലൈം​ഗി​ക ബോ​ധ​വ​ത്ക​ര​ണം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ദീ​ർ​ഘ -ഹ്ര​സ്വ​കാ​ല പ​ദ്ധ​തി​ക​ൾ​ക്ക്​ രൂ​പം​ന​ൽ​കി​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നാ​യി എ​ട്ടം​ഗ വി​ദ​ഗ്ധ സ​മി​തി​ക്ക്​ രൂ​പം​ന​ൽ​കി. മാ​ർ​ച്ചി​ൽ ചേ​രു​ന്ന ശി​ൽ​പ​ശാ​ല​യി​ൽ വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്തെ പ​രി​ശീ​ല​നം സം​ബ​ന്ധി​ച്ച മൊ​ഡ്യൂ​ൾ ത​യാ​റാ​ക്കി രൂ​പ​രേ​ഖ​യു​ണ്ടാ​ക്കും. 2023 -24 അ​ക്കാ​ദ​മി​ക് വ​ർ​ഷം മു​ത​ൽ കു​ട്ടി​ക​ൾ​ക്ക്​ പ​രി​​ശീ​ല​നം ന​ൽ​കും. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​രി​യ​ർ മാ​സ്റ്റ​ർ​മാ​ർ വ​ഴി​യാ​ണ് പ​രി​ശീ​ല​നം. ഹൈ​സ്കൂ​ൾ, യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​ത്യേ​കം പ​രി​ശീ​ല​ന പ​രി​പാ​ടി ത​യാ​റാ​ക്കും. എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

ലൈം​ഗി​ക ബോ​ധ​വ​ത്ക​ര​ണം എ​ങ്ങ​നെ വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ വി​ദ​ഗ്ധ​രാ​ണ് പ​ദ്ധ​തി​ക്ക്​ രൂ​പം​ന​ൽ​കേ​ണ്ട​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ കോ​ട​തി കെ​ൽ​സ​ക്ക്​ കീ​ഴി​ലു​ള്ള വി​ക്ടിം റൈ​റ്റ്സ് സെ​ന്റ​ർ പ്രോ​ജ​ക്ടി​ന്‍റെ കോ​ഓ​ഡി​നേ​റ്റ​ർ പാ​ർ​വ​തി മേ​നോ​നെ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഹ​ര​ജി വീ​ണ്ടും മാ​ർ​ച്ച്​ 15ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100153/sexuality-awareness-program-next-academic-year-curriculum-the-government-said-in-the-high-court-that-it-will-be-included-in)