---
title: "കീം ഓ​ൺ​ലൈ​നി​ൽ: പ​ഠി​ക്കാ​ൻ സ​മി​തി"
english_title: "Keem Online: Committee to Learn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100158/keem-online-committee-to-learn"
published_at: "2023-02-28T00:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcf810f08d0_fzgxf.jpg"
keywords: []
---

# കീം ഓ​ൺ​ലൈ​നി​ൽ: പ​ഠി​ക്കാ​ൻ സ​മി​തി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **​എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ര​ള എ​ൻ​ട്ര​ൻ​സ്​ (കീം) ​പ​രീ​ക്ഷ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ പ്ര​ത്യാ​ഘാ​തം പ​ഠി​ക്കാ​ൻ മൂ​ന്നം​ഗ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്​ ഉ​ത്ത​ര​വാ​യി. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റി​ലെ അ​ക്കാ​ദ​മി​ക്, ക​മ്പ്യൂ​ട്ട​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ ജോ​യ​ന്‍റ്​ ക​മീ​ഷ​ണ​ർ​മാ​ർ, സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (പി ​ആ​ൻ​ഡ്​​ ടി) ​എ​ന്നി​വ​രാ​ണ്​ സ​മി​തി അം​ഗ​ങ്ങ​ൾ. നി​ല​വി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന സ്​​കോ​റും പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കു​ന്ന മാ​ർ​ക്കും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ കീം ​റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. പ്ല​സ്​ ടു ​പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ പ​രി​ഗ​ണി​ക്കാ​തെ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്ക്​ മാ​ത്രം പ​രി​ഗ​ണി​ച്ച്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കാ​നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ നേ​ര​ത്തേ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **​എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ര​ള എ​ൻ​ട്ര​ൻ​സ്​ (കീം) ​പ​രീ​ക്ഷ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ പ്ര​ത്യാ​ഘാ​തം പ​ഠി​ക്കാ​ൻ മൂ​ന്നം​ഗ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്​ ഉ​ത്ത​ര​വാ​യി. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റി​ലെ അ​ക്കാ​ദ​മി​ക്, ക​മ്പ്യൂ​ട്ട​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ ജോ​യ​ന്‍റ്​ ക​മീ​ഷ​ണ​ർ​മാ​ർ, സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (പി ​ആ​ൻ​ഡ്​​ ടി) ​എ​ന്നി​വ​രാ​ണ്​ സ​മി​തി അം​ഗ​ങ്ങ​ൾ. നി​ല​വി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന സ്​​കോ​റും പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കു​ന്ന മാ​ർ​ക്കും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ കീം ​റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. പ്ല​സ്​ ടു ​പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ പ​രി​ഗ​ണി​ക്കാ​തെ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്ക്​ മാ​ത്രം പ​രി​ഗ​ണി​ച്ച്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കാ​നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ നേ​ര​ത്തേ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100158/keem-online-committee-to-learn)