---
title: "വർണ്ണ കൂടാരം പദ്ധതി: നിർമ്മാണ പ്രവൃത്തി ആരംഭിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100160/iritty"
published_at: "2023-02-28T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd49ef0a701_FB_IMG_1677543830031.jpg"
keywords: []
---

# വർണ്ണ കൂടാരം പദ്ധതി: നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

> **Lead Summary:**  **ഇരിട്ടി**: ഇൻ്റർ നാഷണൽ മോഡൽ പ്രീ സ്ക്കൂൾ സ്റ്റാർ പദ്ധതിയുടെ ഭാഗമായി10 ലക്ഷം രൂപ ചിലവഴിച്ച്. ഉളിയിൽ ഗവ.യു.പി.സ്ക്കൂളിൽ ആരംഭിക്കുന്ന വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണ പ്രവർത്തികളുടെ തറക്കല്ലിടൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ.ഫസില അധ്യക്ഷയായി .ഇരിട്ടി ബി.പി.ഒ. കെ.എം.തുളസി പദ്ധതി വിശദികരിച്ചു.

## Article Content

 **ഇരിട്ടി**: ഇൻ്റർ നാഷണൽ മോഡൽ പ്രീ സ്ക്കൂൾ സ്റ്റാർ പദ്ധതിയുടെ ഭാഗമായി10 ലക്ഷം രൂപ ചിലവഴിച്ച്. ഉളിയിൽ ഗവ.യു.പി.സ്ക്കൂളിൽ ആരംഭിക്കുന്ന വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണ പ്രവർത്തികളുടെ തറക്കല്ലിടൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ.ഫസില അധ്യക്ഷയായി .ഇരിട്ടി ബി.പി.ഒ. കെ.എം.തുളസി പദ്ധതി വിശദികരിച്ചു.

ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.എ. ബാബുരാജ്, കൗൺസിലർ അബ്ദുൾ ഖാദർ കോമ്പിൽ,. പ്രധാനാധ്യാപിക ബേബി മനോജ്ഞ എസ്.എം.സി. ചെയർമാൻ കെ.സി. സുരേഷ്ബാബു. പി.ടി.എ പ്രസിഡണ്ട് സി.പ്രകാശൻ ,മദർ പി.ടി.എ. പ്രസിഡണ്ട് ഹസിന ഇസ്മായിൽ, സി.ആർ.സി കോഡിനേറ്റർ പ്രസിത , പി.വി.രജീഷ്, ശ്രീജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100160/iritty)