---
title: "മട്ടുപ്പാവിൽ കൃഷി ചെയ്ത് വിളവെടുത്ത ജൈവ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100190/manathana"
published_at: "2023-02-28T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd7e4602a83_IMG-20230228-WA0006.jpg"
keywords: []
---

# മട്ടുപ്പാവിൽ കൃഷി ചെയ്ത് വിളവെടുത്ത ജൈവ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

> **Lead Summary:**  ദേശീയ എൻ.ജി.ഒ ദിനത്തോടനുബന്ധിച്ച് കൂത്തുപറമ്പ് അഗ്നി രക്ഷാനിലയത്തിന്റെ സഹകരണത്തോടെ അക്ഷയശ്രീ അവാർഡ് ജേതാവ് കക്കോത്ത് പ്രഭാകരന്റെ മട്ടുപ്പാവിൽ വിളവെടുത്ത പച്ചക്കറി കിറ്റുകൾ കോളയാട് പെരുവ ആദിവാസി മേഖലയിലെ പത്തോളം നിർദ്ധനരായ കുടുംബങ്ങൾക്കും കേൻസർ രോഗികൾക്കുമായി വിതരണം ചെയ്തു. സിനിമ - സീരിയൽ താരം അഭി മാധവ് ഉദ്ഘാടനം നിർവഹിച്ചു. കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസി. എം. റിജി അദ്ധ്യക്ഷയായി. കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം ഓഫീസർ പി. ഷാനിത്ത് വിശിഷ്ടാതിഥിയായി.

## Article Content

 ദേശീയ എൻ.ജി.ഒ ദിനത്തോടനുബന്ധിച്ച് കൂത്തുപറമ്പ് അഗ്നി രക്ഷാനിലയത്തിന്റെ സഹകരണത്തോടെ അക്ഷയശ്രീ അവാർഡ് ജേതാവ് കക്കോത്ത് പ്രഭാകരന്റെ മട്ടുപ്പാവിൽ വിളവെടുത്ത പച്ചക്കറി കിറ്റുകൾ കോളയാട് പെരുവ ആദിവാസി മേഖലയിലെ പത്തോളം നിർദ്ധനരായ കുടുംബങ്ങൾക്കും കേൻസർ രോഗികൾക്കുമായി വിതരണം ചെയ്തു. സിനിമ - സീരിയൽ താരം അഭി മാധവ് ഉദ്ഘാടനം നിർവഹിച്ചു. കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസി. എം. റിജി അദ്ധ്യക്ഷയായി. കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം ഓഫീസർ പി. ഷാനിത്ത് വിശിഷ്ടാതിഥിയായി.

കോളയാട് പെരുവ വാർഡ് അംഗം റോയി പൌലോസ്, കൃഷി ഓഫീസർ തീർത്ഥ മോഹൻ ,ചെമ്പുക്കാവ് ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ. ശരണ്യ സതീഷ്, മധു കായലോട്, ഫയർ ഓഫീസർ ജിബി ഫിലിപ്പ്, പോസ്റ്റ് വാർഡൻ എം. സന്തോഷ് , സിവിൽ ഡിഫൻസ് അംഗങ്ങളായ വാഴയിൽ ഭാസ്ക്കരൻ, സുബീഷ്.എം, സത്യപാലൻ എം.കെ, ഷീസ.കെ.എൻ , അക്ഷയ് പി.കെ,അക്ഷയശ്രീ അവാർഡ് ജേതാവ് കക്കോത്ത് പ്രഭാകരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പോസ്റ്റ് വാർഡൻ എം. സന്തോഷിനെയും, പ്രഭാകരൻ കക്കോത്തിനെയും ആദരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100190/manathana)