---
title: "കണ്ണൂരില്‍ എം ഡി എം എ മയക്ക്  മരുന്നുമായി മൂന്ന്  യുവാക്കള്‍ പോലീസ് പിടിയില്‍"
english_title: "Three youths arrested with MDMA drug in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1002/three-youths-arrested-with-mdma-drug-in-kannur"
published_at: "2021-10-03T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159e58fa4bbc_w2.jpg"
keywords: []
---

# കണ്ണൂരില്‍ എം ഡി എം എ മയക്ക്  മരുന്നുമായി മൂന്ന്  യുവാക്കള്‍ പോലീസ് പിടിയില്‍

> **Lead Summary:** കണ്ണൂര്‍: വാഹന പരിശോധനക്കിടെ മയക്കുമരുന്നുകളായ എം ഡി എം എ, കഞ്ചാവ് എന്നിവ സഹിതം മൂന്നു യുവാക്കളെ കണ്ണൂര്‍ ടൗൺ പോലീസ് പിടികൂടി. കണ്ണൂര്‍ തളിക്കാവിൽ സംഗമം ലോഡ്ജിനടുത്തുള്ള റോഡിൻ്റെ മുന്‍വശം നിര്‍ത്തിയിട്ട KL-13- 3042 നമ്പര്‍ കാറില്‍ നിന്നാണ് കണ്ണൂര്‍ ടൗൺ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പ്രതികളെ പിടികൂടിയത്.

## Article Content

കണ്ണൂര്‍: വാഹന പരിശോധനക്കിടെ മയക്കുമരുന്നുകളായ എം ഡി എം എ, കഞ്ചാവ് എന്നിവ സഹിതം മൂന്നു യുവാക്കളെ കണ്ണൂര്‍ ടൗൺ പോലീസ് പിടികൂടി. കണ്ണൂര്‍ തളിക്കാവിൽ സംഗമം ലോഡ്ജിനടുത്തുള്ള റോഡിൻ്റെ മുന്‍വശം നിര്‍ത്തിയിട്ട KL-13- 3042 നമ്പര്‍ കാറില്‍ നിന്നാണ് കണ്ണൂര്‍ ടൗൺ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പ്രതികളെ പിടികൂടിയത്.

കിഴുന്ന സ്വദേശി കുണ്ടുവളപ്പില്‍ പ്രണവ് എ, മുട്ടോളം പാറ ആറ്റടപ്പാ സ്വദേശി റനീസ് പി വി, വട്ടക്കുളം ആദികടലായി സ്വദേശി ലിജില്‍ കെ വി എന്നിവരെയാണ് മയക്കുമരുന്നു സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 8.53 ഗ്രാം എം ഡി എം എയും 910 ഗ്രാം കാഞ്ചവുമാണ് കണ്ടെടുത്തത്.

അഡീഷണല്‍ എസ്‌ ഐ രാജീവന്‍ കെ വി, എസ്‌ ഐ മാരായ മഹിജന്‍ ടി വി, അനീഷ് കുമാര്‍, എ എസ് ഐമാരായ മധുസൂദനന്‍, രഞ്ജിത് സി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബു പ്രസാദ്, മഹേഷ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1002/three-youths-arrested-with-mdma-drug-in-kannur)