---
title: "വിശ്വനാഥന്‍റെ ദുരൂഹ മരണം നിയമസഭയില്‍; കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പെന്ന് മന്ത്രി"
english_title: "Viswanathan's mysterious death in the assembly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100222/viswanathans-mysterious-death-in-the-assembly"
published_at: "2023-02-28T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd95f9ced07_Screenshot_20230228-111826_Dailyhunt.jpg"
keywords: []
---

# വിശ്വനാഥന്‍റെ ദുരൂഹ മരണം നിയമസഭയില്‍; കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പെന്ന് മന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് വിശ്വനാഥന്‍ ദുരൂഹ സഹചര്യത്തില്‍ മരിച്ച സംഭവം നിയമസഭയില്‍ ചര്‍ച്ചയായി.

## Article Content

**തിരുവനന്തപുരം**: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് വിശ്വനാഥന്‍ ദുരൂഹ സഹചര്യത്തില്‍ മരിച്ച സംഭവം നിയമസഭയില്‍ ചര്‍ച്ചയായി.

വിശ്വനാഥന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ആദിവാസികള്‍ക്ക് എതിരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടാകുന്നുവെന്നും വിശ്വനാഥന്‍റെ മരണം ഇതാണ് ചൂണ്ടികാട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും ഇതില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിശ്വനാഥന്‍റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും സിറ്റി പോലീസ് മേധാവിയാണ് അന്വഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ സഭയെ അറിയിച്ചു.

ഇന്ത്യയില്‍ ആകെ ആദിവാസികള്‍ക്ക് എതിരായ ആക്രമണം വര്‍ദ്ധിച്ചു വരികയാണ് എന്നും സമൂഹത്തിന്‍റെ സമീപനം മാറണം എന്നും മന്ത്രി ചൂണ്ടികാട്ടി. ഇന്ത്യയിലെ പൊതു രീതിയില്‍ നിന്ന് കേരളത്തില്‍ വ്യത്യാസം ഉണ്ടെന്നും വിശ്വനാഥന്‍റെ കേസില്‍ ഏറ്റവും ഫലപ്രദമായ നടപടി ഉണ്ടാവുമെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കും എന്നും മന്ത്രി ഉറപ്പുനല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100222/viswanathans-mysterious-death-in-the-assembly)