---
title: "കെഎസ്ആർടിസിയിൽ ആധുനികവത്കരണം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി"
english_title: "Transport Minister says modernization will be implemented in KSRTC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10026/transport-minister-says-modernization-will-be-implemented-in-ksrtc"
published_at: "2021-11-11T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cb7faa0550_Screenshot_20211111_115722_com.facebook.katana.jpg"
keywords: []
---

# കെഎസ്ആർടിസിയിൽ ആധുനികവത്കരണം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി

> **Lead Summary:** കെഎസ്ആർടിസിയിൽ ആധുനികവത്കരണം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക. ബസ് ഷെൽട്ടർ നിർമാണത്തിൽ ഉൾപ്പെടെ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

## Article Content

കെഎസ്ആർടിസിയിൽ ആധുനികവത്കരണം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക. ബസ് ഷെൽട്ടർ നിർമാണത്തിൽ ഉൾപ്പെടെ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടമാണ്. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവ്വീസിനായി 200 ബസുകൾ നൽകിയതായും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10026/transport-minister-says-modernization-will-be-implemented-in-ksrtc)