---
title: "കണ്ണൂർ സർവകലാശാലകലോത്സവം നാളെ തുടങ്ങും"
english_title: "Kannur University Festival will start tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100283/kannur-university-festival-will-start-tomorrow"
published_at: "2023-02-28T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdc25bdf896_Screenshot_2023-02-28-14-28-27-67_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# കണ്ണൂർ സർവകലാശാലകലോത്സവം നാളെ തുടങ്ങും

> **Lead Summary:** **കണ്ണൂർ** സർവകലാശാലാ യൂണിയൻ കലോത്സവം ബുധനാഴ്ച തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ തുടങ്ങും. അഞ്ചുദിവസമാണ് കലോത്സവം. ഈ വർഷം കൂട്ടിച്ചേർത്ത 21 എണ്ണമുൾപ്പെടെ 141 ഇനങ്ങളിൽ മത്സരം നടക്കും.

## Article Content

**കണ്ണൂർ** സർവകലാശാലാ യൂണിയൻ കലോത്സവം ബുധനാഴ്ച തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ തുടങ്ങും. അഞ്ചുദിവസമാണ് കലോത്സവം. ഈ വർഷം കൂട്ടിച്ചേർത്ത 21 എണ്ണമുൾപ്പെടെ 141 ഇനങ്ങളിൽ മത്സരം നടക്കും.

107 കോളേജുകളിൽനിന്നായി 4,978 വിദ്യാർഥികൾ പങ്കെടുക്കും. 10 വേദികളിലാണ് മത്സരങ്ങൾ. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ സ്റ്റേജിതര ഇനങ്ങളും മൂന്നുമുതൽ അഞ്ചുവരെ സ്റ്റേജിനങ്ങളും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100283/kannur-university-festival-will-start-tomorrow)