---
title: "എസ്എഫ്‌ഐ അക്രമത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണം: അവധിയെടുക്കുന്നുവെന്ന് എം രമ"
english_title: "M Rama says that he is taking leave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100286/m-rama-says-that-he-is-taking-leave"
published_at: "2023-02-28T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdc4c2e7c18_Screenshot_2023-02-28-14-38-04-24_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# എസ്എഫ്‌ഐ അക്രമത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണം: അവധിയെടുക്കുന്നുവെന്ന് എം രമ

> **Lead Summary:** **കാസര്‍കോട്:** കോളേജില്‍ നിന്നും അവധിയെടുക്കുകയാണെന്ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമ. എസ്എഫ്‌ഐ അക്രമത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണം. കൂടാതെ പരീക്ഷ അടുത്തിരിക്കുന്ന ഈ സമയത്ത് കുട്ടികളുടെ അദ്ധ്യയന ദിനങ്ങള്‍ ഇനിയും നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കേണ്ടതുണ്ടെന്നും എം രമ വ്യക്തമാക്കി.

## Article Content

**കാസര്‍കോട്:** കോളേജില്‍ നിന്നും അവധിയെടുക്കുകയാണെന്ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമ. എസ്എഫ്‌ഐ അക്രമത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണം. കൂടാതെ പരീക്ഷ അടുത്തിരിക്കുന്ന ഈ സമയത്ത് കുട്ടികളുടെ അദ്ധ്യയന ദിനങ്ങള്‍ ഇനിയും നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കേണ്ടതുണ്ടെന്നും എം രമ വ്യക്തമാക്കി.

'സമരത്തിലോ പ്രചരണങ്ങളിലോ ഒരു ധാര്‍മ്മികതയും പുലര്‍ത്താത്ത എസ്എഫ്‌ഐ അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത എന്റെ വധം നടത്താന്‍ നില്‍ക്കുകയാണ്. അതിന് നിന്നു കൊടുക്കാന്‍ ഞാനില്ല. അര്‍ഹമായ ലീവ് പോലും എടുക്കാതെ ജോലി ചെയ്തിരുന്നതിനാല്‍ എന്റെ അക്കൗണ്ടില്‍ ഇഷ്ടം പോലെ ലീവ് ബാക്കിയുണ്ട്. അത് ഉപയോഗിച്ച് തല്‍ക്കാലം വിശ്രമിക്കുകയാണ്', എം രമ പറഞ്ഞു.

എസ്എഫ്‌ഐ ഉപരോധത്തിന് ഒടുവിലാണ് കാസര്‍കോട്ടെ ഗവ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം രമയെ സ്ഥാനത്ത് നിന്ന് നീക്കിയത്. കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പരാതി ഉന്നയിക്കാനെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഉപരോധം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100286/m-rama-says-that-he-is-taking-leave)