---
title: "ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: കനിവ് പദ്ധതിക്ക് 50 ലക്ഷം "
english_title: "Irikkor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100296/irikkor"
published_at: "2023-02-28T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdcab2575ec_Screenshot_20230228-150156_WhatsApp.jpg"
keywords: []
---

# ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: കനിവ് പദ്ധതിക്ക് 50 ലക്ഷം 

> **Lead Summary:** **ഇരിക്കൂർ : ** ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഡയാലിസീസ് രോഗികൾക്ക് സൗജന്യ മരുന്നും കിറ്റും നൽകുന്നതിനായി കനിവ് പദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് അവതരിച്ചു. 8.48 കോടി രൂപ വരവും 8.37 കോടി ചെലവും 11.73 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് ഒ.എസ്. ലിസി അവതരിപ്പിച്ചത്.

## Article Content

**ഇരിക്കൂർ : ** ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഡയാലിസീസ് രോഗികൾക്ക് സൗജന്യ മരുന്നും കിറ്റും നൽകുന്നതിനായി കനിവ് പദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് അവതരിച്ചു. 8.48 കോടി രൂപ വരവും 8.37 കോടി ചെലവും 11.73 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് ഒ.എസ്. ലിസി അവതരിപ്പിച്ചത്.

കർഷകരെയും സാധാരണക്കാരെയും ഭിന്നശേഷിക്കാരെയും പരിഗണിക്കുന്ന 20 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി-വർഗ കോളനികളുടെ വികസനത്തിനായി ഒപ്പം പദ്ധതിക്കും വനിതകൾക്കായി അപ്പാരൽ പാർക്കിനുമായി 20 ലക്ഷം രൂപവീതം നീക്കിവെച്ചു. ക്ലീൻ ഇരിക്കൂർ-ഗ്രീൻ ഇരിക്കൂർ പദ്ധതിക്ക് രൂപം കൊടുക്കുന്നതിന് അഞ്ച് ലക്ഷവും ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് അഞ്ച് ലക്ഷവും മാറ്റിവെച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബേബി തോലാനി, കെ.പി.രേഷ്മ, പി.കെ.മുനീർ, സെക്രട്ടറി ആർ.അബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100296/irikkor)