---
title: "ജില്ലാതല ആശ സംഗമം നായനാർ അക്കാദമിയിൽ സംഘടിപ്പിച്ചു"
english_title: "District level Asha Sangam was organized at Nayanar Academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100315/district-level-asha-sangam-was-organized-at-nayanar-academy"
published_at: "2023-02-28T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdd73f54050_Screenshot_2023-02-28-15-51-30-27_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ജില്ലാതല ആശ സംഗമം നായനാർ അക്കാദമിയിൽ സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ:** സർക്കാരിന്റെ ജനകീയ ആരോഗ്യ പദ്ധതികൾ താഴെ തട്ടിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ആശ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല ആശ സംഗമം സംഘടിപ്പിച്ചു. ഇന്നു രാവിലെ ഒമ്പത് മണിക്ക് കണ്ണൂർ നായനാർ അക്കാദമിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ:** സർക്കാരിന്റെ ജനകീയ ആരോഗ്യ പദ്ധതികൾ താഴെ തട്ടിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ആശ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല ആശ സംഗമം സംഘടിപ്പിച്ചു. ഇന്നു രാവിലെ ഒമ്പത് മണിക്ക് കണ്ണൂർ നായനാർ അക്കാദമിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അധ്യക്ഷത വഹിച്ചു. ഡെവലപ്മെന്റ് കമ്മീഷണർ വി ആര്‍ മേഘശ്രീ മുഖ്യാതിഥിയായി. അഡ്വ. കെ. കെ. രത്നകുമാരി , ജീജ എം.പി, അജിതകുമാരി. പി.കെ, ടെസി ഇമ്മാനുവേൽ , സന്തോഷ് ബി, രജനി മോഹൻ പങ്കെടുത്തു. ആശ പ്രവർത്തകരുടെ വിവിധ കലാപരിപാടികളും സംഗമത്തിൽ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100315/district-level-asha-sangam-was-organized-at-nayanar-academy)