---
title: "അമ്പായത്തോട് ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിജയികളെ ആദരിച്ചു"
english_title: "Ambayado Tagore Library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100324/ambayado-tagore-library"
published_at: "2023-02-28T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fddc81b3c84_Picsart_23-02-28_16-05-59-445.jpg"
keywords: []
---

# അമ്പായത്തോട് ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിജയികളെ ആദരിച്ചു

> **Lead Summary:** **കൊട്ടിയൂർ:** അമ്പായത്തോട് ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, മികച്ച ജൈവ കർഷകനുള്ള ഫെയർ ട്രേഡ് അലയൻസ് കേരള അവാർഡ് നേടിയ ജോണി അതിർക്കുഴി, വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 55Kg ജൂണിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിഷേക് ശിവരാജൻ എന്നിവരെ ആദരിച്ചു.

## Article Content

**കൊട്ടിയൂർ:** അമ്പായത്തോട് ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, മികച്ച ജൈവ കർഷകനുള്ള ഫെയർ ട്രേഡ് അലയൻസ് കേരള അവാർഡ് നേടിയ ജോണി അതിർക്കുഴി, വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 55Kg ജൂണിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിഷേക് ശിവരാജൻ എന്നിവരെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ സുനീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ, പഞ്ചായത്ത് മെമ്പർ ഷേർലി പടിയാനിക്കൽ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.വായനശാലക്ക് അമൽ പാറയ്ക്കൽ സംഭാവന ചെയ്ത പുസ്തകങ്ങൾ കെ പി ഷാജി ഏറ്റുവാങ്ങി വായനശാല പ്രസിഡണ്ട് മാത്യു കൊച്ചുതറ അധ്യക്ഷനായി ബേബി കുരുടികുളം ,ഒ.എം കുര്യാച്ചൻ, ഷിൻ്റോ കെ സി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100324/ambayado-tagore-library)