---
title: "വരാപ്പുഴയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. "
english_title: "One person died in an explosion at a firecracker factory in Varapuzha."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100376/one-person-died-in-an-explosion-at-a-firecracker-factory-in-varapuzha"
published_at: "2023-02-28T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe092fe92b2_fsdfdf.jpg"
keywords: []
---

# വരാപ്പുഴയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 

> **Lead Summary:** കൊച്ചി: എറണാകുളം വരാപ്പുഴയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മുട്ടനകം ഈരയിൽ ഡേവിസ് ആണ് മരിച്ചത്. മൂന്ന്​ കുട്ടികൾ ഉൾപ്പടെ ആറു​ പേർക്ക്​ ഗുരുതര പരിക്കേറ്റു. പടക്കകട ഉടമ ഈരയിൽ വീട്ടിൽ ജാക്സൻ, സഹോദരൻ ജാൻസൻ, സമീപവാസി കൂരൻ വീട്ടിൽ മത്തായി, കൂടാതെ മൂന്ന്​ കുട്ടികൾക്കുമാണ് പരിക്കേറ്റത്. വരാപ്പുഴ മുട്ടിനകത്തെ പടക്ക നിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. സ്ഫോടനത്തിന്‍റെ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു. തീ അണക്കാൻ അഗ്നിശമന സേനയുടെയും പൊലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. തീ അണക്കുന്നതിനിടെ അവിശിഷ്ടങ്ങൾക്കിടയിൽനിന്നും വീണ്ടും പൊട്ടിത്തെറിയുണ്ടായി.

## Article Content

കൊച്ചി: എറണാകുളം വരാപ്പുഴയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മുട്ടനകം ഈരയിൽ ഡേവിസ് ആണ് മരിച്ചത്. മൂന്ന്​ കുട്ടികൾ ഉൾപ്പടെ ആറു​ പേർക്ക്​ ഗുരുതര പരിക്കേറ്റു. പടക്കകട ഉടമ ഈരയിൽ വീട്ടിൽ ജാക്സൻ, സഹോദരൻ ജാൻസൻ, സമീപവാസി കൂരൻ വീട്ടിൽ മത്തായി, കൂടാതെ മൂന്ന്​ കുട്ടികൾക്കുമാണ് പരിക്കേറ്റത്. വരാപ്പുഴ മുട്ടിനകത്തെ പടക്ക നിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. സ്ഫോടനത്തിന്‍റെ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു. തീ അണക്കാൻ അഗ്നിശമന സേനയുടെയും പൊലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. തീ അണക്കുന്നതിനിടെ അവിശിഷ്ടങ്ങൾക്കിടയിൽനിന്നും വീണ്ടും പൊട്ടിത്തെറിയുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100376/one-person-died-in-an-explosion-at-a-firecracker-factory-in-varapuzha)