---
title: "സാധാരണക്കാരെ കൊള്ളയടിച്ച് പിണറായിയും കൂട്ടരും സുഖിക്കുന്നു:മാർട്ടിൻ ജോർജ്ജ് "
english_title: "Pinarayi and his gang enjoy robbing the common people: Martin George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100377/pinarayi-and-his-gang-enjoy-robbing-the-common-people-martin-george"
published_at: "2023-02-28T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe0abc7f6d4_zfgfdgv.jpg"
keywords: []
---

# സാധാരണക്കാരെ കൊള്ളയടിച്ച് പിണറായിയും കൂട്ടരും സുഖിക്കുന്നു:മാർട്ടിൻ ജോർജ്ജ് 

> **Lead Summary:** **കണ്ണൂർ: **നികുതിഭാരം ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിച്ച് പിണറായി വിജയനും കൂട്ടാളികളും സർക്കാർ ഖജനാവ് കൊള്ളയടിച്ച് സുഖിക്കുകയാണെന്ന് ഡി.സി.സി.പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്ജ് .കേരളസർക്കാരിന്റെ നികുതി കൊള്ളക്കെതിരെ കെ പി സി സി ആഹ്വാന പ്രകാരം അഴീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സായാഹ്ന ജനസദസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റിൽ നികുതികൾ അടിച്ചേൽപ്പിച്ച് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതമയമാക്കുന്ന സർക്കാർ ഇത്രയധികം പ്രതിഷേധമുയർന്നിട്ടും അതിൽ ചെറിയൊരു ഇളവു വരുത്താൻ പോലും തയ്യാറാകാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

## Article Content

**കണ്ണൂർ: **നികുതിഭാരം ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിച്ച് പിണറായി വിജയനും കൂട്ടാളികളും സർക്കാർ ഖജനാവ് കൊള്ളയടിച്ച് സുഖിക്കുകയാണെന്ന് ഡി.സി.സി.പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്ജ് .കേരളസർക്കാരിന്റെ നികുതി കൊള്ളക്കെതിരെ കെ പി സി സി ആഹ്വാന പ്രകാരം അഴീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സായാഹ്ന ജനസദസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റിൽ നികുതികൾ അടിച്ചേൽപ്പിച്ച് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതമയമാക്കുന്ന സർക്കാർ ഇത്രയധികം പ്രതിഷേധമുയർന്നിട്ടും അതിൽ ചെറിയൊരു ഇളവു വരുത്താൻ പോലും തയ്യാറാകാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

തെരഞ്ഞെടുപ്പില്ലാത്ത വർഷം നോക്കി സാധ്യമായ എല്ലാ മേഖലയിലും നികുതി കൂട്ടിയെന്ന് മാത്രമല്ല വൻ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോൾ -ഡീസൽ വിലയും കൂട്ടി. ജീവിതഭാരം വർധിക്കാനും ചെലവ് കുതിച്ചുയരാനും ഇത് വഴിയൊരുക്കും. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ നികുതികൾ ഒരു സർക്കാറും ഒറ്റയടിക്ക് അടിച്ചേൽപിച്ചിട്ടില്ല. വെള്ളക്കരം, വൈദ്യുതി ചാർജ്, ബസ് ചാർജ് ഒക്കെ വർധിപ്പിച്ചതിന് പിറകെയാണ് ഈ കടുംനടപടി. 4000 കോടി രൂപ വരുന്ന അധിക ബാധ്യതയാണ് ജനത്തിന് മുകളിൽ വീഴുന്നത്. കെട്ടിട നികുതി വർധന അടക്കം വരുന്നതിനാൽ പ്രാബല്യത്തിൽ വരുമ്പോൾ കുറേക്കൂടി ആഘാതമുണ്ടാകും. നികുതിയിൽ ഇളവ് ആവശ്യം ഉയർന്നപ്പോൾ സംസ്ഥാനം തയാറായതുമില്ല. നിലവിൽ റോഡ് സെസ് അടക്കം വാങ്ങുന്നതിന് പുറമെയാണ് ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വർധിപ്പിച്ചത്.750 കോടിയാണ് ഇതിലൂടെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും അതിൽ കൂടുതൽ ലഭിക്കും. ഇന്ധന വില വർധിക്കുന്നതിന് പുറമെ ബസ് ചാർജ്, ടാക്സി, ഓട്ടോ നിരക്ക്, കടത്തുകൂലി അടക്കം ഉയരും. ക്ഷേമ പെൻഷൻ വിതരണത്തിനാണ് ഇന്ധന സെസും മദ്യസെസും ഏർപ്പെടുത്തിയതെന്ന് പറയുന്നുണ്ടെങ്കിലും രണ്ടുവർഷമായി പെൻഷൻ കൂട്ടിയിട്ടില്ല. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ജനങ്ങളുടെ മുകളിലേക്കാണ് ഇത്തരത്തിൽ നികുതിഭാരം അടിച്ചേൽ പ്പിക്കുന്നത്.

ഇതേ സമയം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ തലത്തിൽ ധൂർത്ത് കുറക്കാനൊന്നും തയ്യാറാകുന്നുമില്ലെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു .ടി എം മോഹനൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നേതാക്കളായ ടി കെ അജിത്ത് ,എം എൻ രവീന്ദ്രൻ ,വിനോദ് എം ,കായക്കുൽ രാഹുൽ ,രാമചന്ദ്രൻ ഒ ,പി കെ റാഷീദ് ,കെ കെ ബീന ,ഒ അശോകൻ തുടങ്ങിയവർ സംസാരിച്ചു .കേരളസർക്കാരിന്റെ നികുതി കൊള്ളക്കെതിരെയുള്ള സായാഹ്ന ജനസദസ്സ് കൂത്തുപറമ്പ് വി എ നാരായണൻ , കണ്ണൂർ വെസ്റ്റ് മണ്ഡലം അഡ്വ .ടി ഒ മോഹനൻ ,മട്ടന്നൂരിൽ കെ സി മുഹമ്മദ് ഫൈസൽ ,കല്യാശ്ശേരിയിൽ രാജീവൻ എളയാവൂർ ,ഏരുവേശ്ശിയിൽ മുഹമ്മദ് ബ്ലാത്തൂർ ,കാഞ്ഞിരോട് കെ പി സാജു ,വെള്ളൂരിൽ റിജിൽ മാകുറ്റി,കക്കാട് ഒ നാരായണൻ ,തലശ്ശേരി ടൌൺ എം പി അരവിന്ദാക്ഷൻ, ചിറക്കൽ നോർത്ത് ടി ജയകൃഷ്ണൻ ,പട്ടാന്നൂർ പി മാധവൻ മാസ്റ്റർ , തേർത്തല്ലി ജോസ് വട്ടമല ,മാലൂർ കെ വി ജയചന്ദ്രൻ ,തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100377/pinarayi-and-his-gang-enjoy-robbing-the-common-people-martin-george)