---
title: "കീഴ്പ്പള്ളി അൽഫോൻസ സ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനവും എക്സിബിഷനും ശാസ്ത്രവാരാഘോഷവും നടന്നു"
english_title: "Science Lab Inauguration, Exhibition and Science Week Celebration held at Alphonsa School, Keerpally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100390/science-lab-inauguration-exhibition-and-science-week-celebration-held-at-alphonsa-school-keerpally"
published_at: "2023-02-28T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe148368d45_dfzfxg.jpg"
keywords: []
---

# കീഴ്പ്പള്ളി അൽഫോൻസ സ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനവും എക്സിബിഷനും ശാസ്ത്രവാരാഘോഷവും നടന്നു

> **Lead Summary:** **കീഴ്പ്പള്ളി:** കീഴ്പ്പള്ളി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനവും സയൻസ് എക്സിബിഷനും ശാസ്ത്ര വാരാഘോഷവും. സയൻസ് ലാബ് പൂർവ്വ വിദ്യാർഥി ഡോ: സെബിൻ ജോസ് (ജോർജ്ജിയ) ഉദ്ഘാടനം ചെയ്തു. ഫാ: ജോസഫ് ഓ സി ഡി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. സൗമ്യ, മാനേജർ സി. അന്നമ്മ വിമല, പിടിഎ പ്രസിഡന്റ് കുര്യാക്കോസ്. റ്റി. ഡി, വൈസ് പ്രിൻസിപ്പൽ ജോസ് ജോസഫ്, സയൻസ് ക്ലബ് കോർഡിനേറ്റർ വിജേഷ് റ്റി.വി. വിദ്യാർഥി പ്രതിനിധികളായ അൽന റോയി , അനുഗ്രഹ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**കീഴ്പ്പള്ളി:** കീഴ്പ്പള്ളി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനവും സയൻസ് എക്സിബിഷനും ശാസ്ത്ര വാരാഘോഷവും. സയൻസ് ലാബ് പൂർവ്വ വിദ്യാർഥി ഡോ: സെബിൻ ജോസ് (ജോർജ്ജിയ) ഉദ്ഘാടനം ചെയ്തു. ഫാ: ജോസഫ് ഓ സി ഡി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. സൗമ്യ, മാനേജർ സി. അന്നമ്മ വിമല, പിടിഎ പ്രസിഡന്റ് കുര്യാക്കോസ്. റ്റി. ഡി, വൈസ് പ്രിൻസിപ്പൽ ജോസ് ജോസഫ്, സയൻസ് ക്ലബ് കോർഡിനേറ്റർ വിജേഷ് റ്റി.വി. വിദ്യാർഥി പ്രതിനിധികളായ അൽന റോയി , അനുഗ്രഹ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

ശാസ്ത്ര വാരാഘോഷം വിവിധ പരിപാടികളോടെ ആരംഭിച്ചു. പ്രസംഗം , ശാസ്ത്ര മെഗാ ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
 മാർച്ച്‌ 3, 4 (വെള്ളി, ശനി) തിയ്യതികളിൽ സംഘടിപ്പിക്കുന്ന സയൻസ് എക്സിബിഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി സമർപ്പിക്കും. ശാസ്ത്ര സത്യങ്ങളും വളർച്ചയും പ്രതിപാദിപ്പിക്കുന്ന വിസ്മയക്കാഴ്ച്ചകളാണ് എക്സിബിഷനിൽ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100390/science-lab-inauguration-exhibition-and-science-week-celebration-held-at-alphonsa-school-keerpally)