---
title: "സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് കണ്ണൂർ സിറ്റി സീനിയർ കേഡറ്റ് സംയുക്ത പാസിങ് ഔട്ട് പരേഡ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ നടന്നു"
english_title: "Student Police Cadet Project Kannur City Senior Cadet Joint Passing Out Parade was held at Pathiyad Kottayam Rajas High School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100391/student-police-cadet-project-kannur-city-senior-cadet-joint-passing-out-parade-was-held-at-pathiyad-kottayam-rajas-high-school"
published_at: "2023-02-28T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe157205ae4_fdgdf.jpg"
keywords: []
---

# സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് കണ്ണൂർ സിറ്റി സീനിയർ കേഡറ്റ് സംയുക്ത പാസിങ് ഔട്ട് പരേഡ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ നടന്നു

> **Lead Summary:** ** പാതിരിയാട് : **സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് കണ്ണൂർ സിറ്റി സീനിയർ കേഡറ്റ് സംയുക്ത പാസിങ് ഔട്ട് പരേഡ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ നടന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു. കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപ്പൊയിൽ,വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗീത, എസ്.പി സി കണ്ണൂർ സിറ്റി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ രാജേഷ്.കെ എസ്പിസി പ്രോജക്ട് അസിസ്റ്റൻറ് ജയദേവൻ സി. എം , വാർഡ് മെംബർ എൻ.വിജിന, പി.കെ.ഉത്തമൻ, വിവിധ യൂണിറ്റുകളിലെ പ്രധാനാധ്യാപകർ, പ്രിൻസിപ്പൽ, യൂണിറ്റ് സി.പി.ഒ മാർ എന്നിവർ പങ്കെടുത്തു.

## Article Content

** പാതിരിയാട് : **സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് കണ്ണൂർ സിറ്റി സീനിയർ കേഡറ്റ് സംയുക്ത പാസിങ് ഔട്ട് പരേഡ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ നടന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു. കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപ്പൊയിൽ,വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗീത, എസ്.പി സി കണ്ണൂർ സിറ്റി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ രാജേഷ്.കെ എസ്പിസി പ്രോജക്ട് അസിസ്റ്റൻറ് ജയദേവൻ സി. എം , വാർഡ് മെംബർ എൻ.വിജിന, പി.കെ.ഉത്തമൻ, വിവിധ യൂണിറ്റുകളിലെ പ്രധാനാധ്യാപകർ, പ്രിൻസിപ്പൽ, യൂണിറ്റ് സി.പി.ഒ മാർ എന്നിവർ പങ്കെടുത്തു.

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ, തലശ്ശേരി സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മമ്പറം ഹയർ സെക്കൻഡറി സ്കൂൾ, വടക്കുമ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നും 308 എസ് പി സി കേഡറ്റുകളാണ് 14 പ്ലട്ടൂണുകളിലായി സംയുക്ത പാസിങ് ഔട്ട പരേഡിൽ അണിനിരന്നത്. സമൂഹത്തിൽ മികച്ച നേതൃത്വങ്ങളെ രൂപപ്പെടുത്തി എടുക്കുന്നതിൽ എസ് പി സി പദ്ധതിയിലൂടെ സാധിക്കുന്നുണ്ട് എന്നും, കേഡറ്റുകളിൽ, ആത്മവിശ്വാസവും, ദിശബോധവും, ലക്ഷ്യബോധവും നേടിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട് എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ പാസ്സിംഗ് ഔട്ട്‌ പരേഡ് എന്നും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100391/student-police-cadet-project-kannur-city-senior-cadet-joint-passing-out-parade-was-held-at-pathiyad-kottayam-rajas-high-school)