---
title: "രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു."
english_title: "Two terrorists were killed in an encounter by the army"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100395/two-terrorists-were-killed-in-an-encounter-by-the-army"
published_at: "2023-02-28T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe19732b14f_zczczx.jpg"
keywords: []
---

# രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.

> **Lead Summary:** **ശ്രീനഗർ: **ജമ്മു-കശ്മീരിലെ പുൽവാമ ജില്ലയിൽ ഞായറാഴ്ച കശ്മീരി പണ്ഡിറ്റ് യുവാവിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പദ്ഗംപോര ഗ്രാമത്തിലെ പള്ളിയിൽ ഒളിച്ചിരിക്കുകയായിരുന്ന സായുധരായ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം ഇവിടെ എത്തിയത്. സംഭവത്തിനിടെ പള്ളിക്ക് നാശനഷ്ടമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏറ്റുമുട്ടലിനിടെ രാഷ്ട്രീയ റൈഫിൾസിലെ സൈനികൻ വീരമൃത്യു വരിച്ചു. പണ്ഡിറ്റ് യുവാവിനെ വധിച്ച കേസിൽ പ്രതിയെന്ന് കരുതുന്ന ആഖിബ് മുസ്താഖ് ഭട്ട് ആണ് പള്ളിക്കുസമീപംവെച്ച് കൊല്ലപ്പെട്ടത്. പള്ളിയുടെ ജനാലയിലൂടെ രക്ഷപ്പെട്ടെന്ന് കരുതുന്ന രണ്ടാമത്തെ ഭീകരനായ അജാസ് അഹ്മദ് ഭട്ട് സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. സൈന്യം പിന്നീട് വീട് വളഞ്ഞു. ഇവിടെവെച്ചാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 1.15ഓടെയാണ് സംഭവം. പുൽവാമയിലെ അചനിലാണ് കശ്മീരി പണ്ഡിറ്റായ സഞ്ജയ് ശർമ കൊല്ലപ്പെട്ടത്.

## Article Content

**ശ്രീനഗർ: **ജമ്മു-കശ്മീരിലെ പുൽവാമ ജില്ലയിൽ ഞായറാഴ്ച കശ്മീരി പണ്ഡിറ്റ് യുവാവിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പദ്ഗംപോര ഗ്രാമത്തിലെ പള്ളിയിൽ ഒളിച്ചിരിക്കുകയായിരുന്ന സായുധരായ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം ഇവിടെ എത്തിയത്. സംഭവത്തിനിടെ പള്ളിക്ക് നാശനഷ്ടമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏറ്റുമുട്ടലിനിടെ രാഷ്ട്രീയ റൈഫിൾസിലെ സൈനികൻ വീരമൃത്യു വരിച്ചു. പണ്ഡിറ്റ് യുവാവിനെ വധിച്ച കേസിൽ പ്രതിയെന്ന് കരുതുന്ന ആഖിബ് മുസ്താഖ് ഭട്ട് ആണ് പള്ളിക്കുസമീപംവെച്ച് കൊല്ലപ്പെട്ടത്. പള്ളിയുടെ ജനാലയിലൂടെ രക്ഷപ്പെട്ടെന്ന് കരുതുന്ന രണ്ടാമത്തെ ഭീകരനായ അജാസ് അഹ്മദ് ഭട്ട് സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. സൈന്യം പിന്നീട് വീട് വളഞ്ഞു. ഇവിടെവെച്ചാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 1.15ഓടെയാണ് സംഭവം. പുൽവാമയിലെ അചനിലാണ് കശ്മീരി പണ്ഡിറ്റായ സഞ്ജയ് ശർമ കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100395/two-terrorists-were-killed-in-an-encounter-by-the-army)