---
title: "ഹ്യൂം സെന്റര്‍ ദേശീയ സയന്‍സ് ദിനാചരണവും വിപ്രോ എര്‍ത്തിയാന്‍ പുരസ്‌കാര ദാനവും നടത്തി."
english_title: "Hume Center organized National Science Day and Wipro Earthian Award "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100398/hume-center-organized-national-science-day-and-wipro-earthian-award"
published_at: "2023-02-28T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe1c741fc75_bknm.jpg"
keywords: []
---

# ഹ്യൂം സെന്റര്‍ ദേശീയ സയന്‍സ് ദിനാചരണവും വിപ്രോ എര്‍ത്തിയാന്‍ പുരസ്‌കാര ദാനവും നടത്തി.

> **Lead Summary:** **കല്‍പ്പറ്റ: **ദേശീയ സയന്‍സ് ദിനാചരണത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കല്‍പ്പറ്റ: **ദേശീയ സയന്‍സ് ദിനാചരണത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.

സയന്‍സിന്റെയും സാങ്കേതികവിദ്യകളുടെയും നൂതനമായ സാധ്യതകള്‍ പ്രത്യേകിച്ച് നിര്‍മിത ബുദ്ധി , റോബോട്ടിക് സാങ്കേതിക വിദ്യകള്‍ മനുഷ്യനന്മക്ക് ഉതകും വിധത്തില്‍ കൂടുതല്‍ മേഖലകളില്‍  ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വയനാടിന്റെ  പരിസ്ഥിതി. സംരക്ഷണത്തില്‍ ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയും  ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഊന്നി പറഞ്ഞു. 

വയനാട് ജില്ലയില്‍ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളയുമായി സഹകരിച്ച്  വിപ്രോ  ഫൗണ്ടേഷന്‍ ദേശീയ തലത്തില്‍ നടപ്പിലാക്കുന്ന   എര്‍ത്തിയാന്‍ സുസ്ഥിര വിദ്യാഭ്യാസ പദ്ധതിയില്‍ ദേശീയ തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴച വെച്ച്  ദേശീയതലത്തില്‍ പുരസ്‌കാര ജേതാക്കളായ എസ്.കെ. എം. ജെ സ്‌കൂളിലെ ചാരുത. ശ്രീ ഭദ്ര കൃഷണ വൈഗ , രൂതി ഷായി സ്ത, ലഷ്മി എന്നീ കുട്ടികളെയും അധ്യാപികയായ സമിത ടീച്ചറെയും അനുമോദിക്കുകയും   പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു.

എസ് കെ എം.ജെ സകൂളിന് ലഭിച്ച പുരസ്‌കാരം ഹെഡ് മാസ്റ്റര്‍ ശ്രീ അനില്‍കുമാര്‍ , പ്രിന്‍സിപ്പല്‍ ശ്രീ സാവിയേ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ശാസ്ത ദിനത്തോടനുബന്ധിച്ച്  പരിണാമ സിദ്ധാന്തത്തെ അധികരിച്ച് ഹ്യൂം സെന്റര്‍ ഡയരകടര്‍ ശ്രീ സി.കെ വിഷ്ണുദാസ് ക്ലാസ് നയിച്ചു. എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ശ്രീ അനില്‍കുമാര്‍ , പ്രിന്‍സിപ്പല്‍ ശ്രീ സാവിയോ , ഹ്യൂം സെന്ററിലെ ശാസ്തജ്ഞര്‍ , അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100398/hume-center-organized-national-science-day-and-wipro-earthian-award)