---
title: "കൊട്ടിയൂർ പാൽചുരത്ത്  സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ തീപിടിച്ച് വ്യാപക നാശം. "
english_title: "A fire broke out in the farm of private individuals in Kotiyur Palchuram."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100402/a-fire-broke-out-in-the-farm-of-private-individuals-in-kotiyur-palchuram"
published_at: "2023-02-28T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe1eb11d892_zvzvxc.jpg"
keywords: []
---

# കൊട്ടിയൂർ പാൽചുരത്ത്  സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ തീപിടിച്ച് വ്യാപക നാശം. 

> **Lead Summary:** **കൊട്ടിയൂര്‍: **പാല്‍ചുരം പുതിയങ്ങാടി കുറുവ കോളനിക്ക് സമീപം മലമുകളില്‍ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ തീപിടിച്ച് വ്യാപക നാശം. തേക്കിന്‍കാട്ടില്‍ കുര്യന്‍, വാച്ചേരി കുട്ടപ്പന്‍ എന്നിവരുടെ കൃഷിയിടത്തിലലാണ് തീപിടിച്ചത്. ഏക്കര്‍ കണക്കിന് കൃഷിയിടം കത്തി നശിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. 

## Article Content

**കൊട്ടിയൂര്‍: **പാല്‍ചുരം പുതിയങ്ങാടി കുറുവ കോളനിക്ക് സമീപം മലമുകളില്‍ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ തീപിടിച്ച് വ്യാപക നാശം. തേക്കിന്‍കാട്ടില്‍ കുര്യന്‍, വാച്ചേരി കുട്ടപ്പന്‍ എന്നിവരുടെ കൃഷിയിടത്തിലലാണ് തീപിടിച്ചത്. ഏക്കര്‍ കണക്കിന് കൃഷിയിടം കത്തി നശിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. 

കേളകം എസ്.ഐ ജാന്‍സി മാത്യു, എ.എസ്.ഐ സുനില്‍ വളയങ്ങാടന്‍, കൊട്ടിയൂര്‍ വെസ്‌റ്റേണ്‍ ഫോറസ്റ്റര്‍ റോബര്‍ട്ട്, ബീറ്റ് ഓഫീസര്‍ ഷിബിന്‍, വനം വകുപ്പ് വാച്ചര്‍മാർ,നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത് . അഗ്നിരക്ഷാ സേനക്ക് എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലത്താണ് തീപിടിത്തമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100402/a-fire-broke-out-in-the-farm-of-private-individuals-in-kotiyur-palchuram)