---
title: "'കൊടും വേനലില്‍ കുടിനീരുമായി, സ്‌നേഹമൊരു കുമ്പിള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ദാഹജല വിതരണത്തിന് തുടക്കമായി."
english_title: "Under the leadership of DYFI, the distribution of drinking water started under the slogan of 'Kodum Venalil Kutinirumi, Snehamoru Kumpil'."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100425/under-the-leadership-of-dyfi-the-distribution-of-drinking-water-started-under-the-slogan-of-kodum-venalil-kutinirumi-snehamoru-kumpil"
published_at: "2023-02-28T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe33c6d6c09_zfvfv.jpg"
keywords: []
---

# 'കൊടും വേനലില്‍ കുടിനീരുമായി, സ്‌നേഹമൊരു കുമ്പിള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ദാഹജല വിതരണത്തിന് തുടക്കമായി.

> **Lead Summary:** **കല്‍പ്പറ്റ:** 'കൊടും വേനലില്‍ കുടിനീരുമായി, സ്‌നേഹമൊരു കുമ്പിള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ ദാഹജല വിതരണത്തിന് തുടക്കമായി. ടൗണുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമാണ് ദാഹജല പന്തല്‍ ഒരുക്കുന്നത്.

## Article Content

**കല്‍പ്പറ്റ:** 'കൊടും വേനലില്‍ കുടിനീരുമായി, സ്‌നേഹമൊരു കുമ്പിള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ ദാഹജല വിതരണത്തിന് തുടക്കമായി. ടൗണുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമാണ് ദാഹജല പന്തല്‍ ഒരുക്കുന്നത്.

ആദ്യഘട്ടത്തില്‍ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. രണ്ടാം ഘട്ടത്തില്‍ യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കും.ജില്ലാ തല ഉദ്ഘാടനം കല്‍പ്പറ്റ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കല്‍പ്പറ്റ നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ദാഹജല പന്തല്‍ ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി കെ റഫീഖ് നിര്‍വ്വഹിച്ചു. റാഫില്‍ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാന്‍സിസ്, സംസ്ഥാന കമ്മിറ്റി അംഗം കെ ആര്‍ ജിതിന്‍, ജില്ലാ കമ്മിറ്റിയംഗം ബിനീഷ് മാധവ്, രഞ്ജിത്, ഇ ഷംലാസ്, പ്രഭാത് മോഹന്‍, സംഗീത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100425/under-the-leadership-of-dyfi-the-distribution-of-drinking-water-started-under-the-slogan-of-kodum-venalil-kutinirumi-snehamoru-kumpil)