---
title: "കൊവിഡിൽ ജാ​ഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി"
english_title: "Union Health Minister urges Kovil to remain vigilant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10043/union-health-minister-urges-kovil-to-remain-vigilant"
published_at: "2021-11-11T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cc7a2b1c22_images (21).jpeg"
keywords: []
---

# കൊവിഡിൽ ജാ​ഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

> **Lead Summary:** ദില്ലി: കൊവിഡ് അവസാനിച്ചുവെന്ന് കരുതരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ജില്ലാതലത്തിൽ കൊവിഡുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് കൊവിൻ പോർട്ടൽ ഉപയോഗിക്കണമെന്നും മന്ത്രി. സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

## Article Content

ദില്ലി: കൊവിഡ് അവസാനിച്ചുവെന്ന് കരുതരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ജില്ലാതലത്തിൽ കൊവിഡുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് കൊവിൻ പോർട്ടൽ ഉപയോഗിക്കണമെന്നും മന്ത്രി. സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനും വാക്സീനേഷനിൽ സ്വീകരിക്കേണ്ട പുരോ​ഗതിയേയും കുറിച്ച് ചർച്ച ചെയ്യാനാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രി സംസ്ഥാന ആരോ​ഗ്യ മന്ത്രിമാരുടെ യോ​ഗം വിളിച്ചത്

രാജ്യത്ത് കൊവി‍ഡ് രോ​ഗികളുടെ എണ്ണം കുറയുന്നുണ്ട്. ഇത് ആശ്വാസകരമാണ്. അതേസമയം പല സംസ്ഥാനങ്ങളിലും വാക്സിനേഷനിൽ ഇപ്പോൾ മെല്ലെപ്പോക്കാണ്. ഈ വർഷം കൊണ്ട് ജനസംഖ്യയുടെ പരമാവധിപേരെ ആദ്യ ഡോസ് വാക്സീനെങ്കിലും എടുപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം

പല സംസ്ഥാനങ്ങലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിരോധത്തിൽ ഇളവ് വരുത്തരുതെന്നാണ് കേന്ദ്ര നിർദേശം.        

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10043/union-health-minister-urges-kovil-to-remain-vigilant)