---
title: "സ്വർണ താക്കോലായും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 293 ഗ്രാം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി പിടികൂടി. "
english_title: "293 grams of gold, which was tried to be smuggled as a gold key and inside the body, was seized in two separate cases. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100431/293-grams-of-gold-which-was-tried-to-be-smuggled-as-a-gold-key-and-inside-the-body-was-seized-in-two-separate-cases"
published_at: "2023-02-28T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe3b7a03732_yuhjkl.jpg"
keywords: []
---

# സ്വർണ താക്കോലായും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 293 ഗ്രാം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി പിടികൂടി. 

> **Lead Summary:** **മലപ്പുറം: **കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. സ്വർണ താക്കോലായും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 293 ഗ്രാം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി പിടികൂടി. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയ സ്വർണത്തിന് 16 ലക്ഷം രൂപ വില വരും. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന മലപ്പുറം ഒതുക്കങ്ങൽ സ്വദേശിയായ ചക്കിപ്പാറ സൈതലവി കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന രണ്ടു താക്കോലുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തേതുടർന്ന് വിശദമായി പരിശോധിച്ചപ്പോൾ അവ സ്വർണ നിർമിതമാണെന്ന് കണ്ടെത്തി. ഈ താക്കോലുകളിൽനിന്നും ഒരു സ്വർണപ്പണിക്കാരന്റെ സഹായത്തോടെ അതിലുണ്ടായിരുന്ന 1.95 ലക്ഷം രൂപ വിലയുള്ള 35 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

## Article Content

**മലപ്പുറം: **കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. സ്വർണ താക്കോലായും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 293 ഗ്രാം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി പിടികൂടി. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയ സ്വർണത്തിന് 16 ലക്ഷം രൂപ വില വരും. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന മലപ്പുറം ഒതുക്കങ്ങൽ സ്വദേശിയായ ചക്കിപ്പാറ സൈതലവി കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന രണ്ടു താക്കോലുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തേതുടർന്ന് വിശദമായി പരിശോധിച്ചപ്പോൾ അവ സ്വർണ നിർമിതമാണെന്ന് കണ്ടെത്തി. ഈ താക്കോലുകളിൽനിന്നും ഒരു സ്വർണപ്പണിക്കാരന്റെ സഹായത്തോടെ അതിലുണ്ടായിരുന്ന 1.95 ലക്ഷം രൂപ വിലയുള്ള 35 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

ഇതു കൂടാതെ മറ്റൊരു കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നു രാവിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന കോഴിക്കോട് പുതുപ്പാടി സ്വദേശിയായ പള്ളിക്കുന്ന് സബീറലിയിൽ (40 നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 1 ക്യാപ്സുളും പിടികൂടി. ഈ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 14.36 ലക്ഷം രൂപ വിലമതിക്കുന്ന 258 ഗ്രാം തങ്കം ലഭിച്ചു.

കരിപ്പൂർ വിമാനത്തവളം വഴി കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലും ശരീരത്തിനുള്ളിലും കടത്തിയ ഒന്നേ കാൽ കോടിയുടെ സ്വർണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനങ്ങളിൽ അലൈനിൽ നിന്നും വന്ന പാലക്കാട് കൂടല്ലൂർ സ്വദേശിയായ പട്ടിപ്പാറ സൈദലവി മകൻ ഷർഫുദീനിൽ (42) നിന്നും 1015 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്‌സൂളുകളും ജിദ്ദയിൽ നിന്നും വന്ന മലപ്പുറം നിലമ്പൂർ സ്വദേശിയായ തോണ്ടിപ്പുറം ഹുസൈൻ മകൻ നിഷാജിൽ(33)നിന്നും 1062 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്‌സൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100431/293-grams-of-gold-which-was-tried-to-be-smuggled-as-a-gold-key-and-inside-the-body-was-seized-in-two-separate-cases)