---
title: "പ​രീ​ക്ഷ ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു മാ​​ത്രം ഭ​ക്ഷ​ണം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. "
english_title: "Only the needy children are given food on examination days. The answer of the director of public education is enough."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100435/only-the-needy-children-are-given-food-on-examination-days-the-answer-of-the-director-of-public-education-is-enough"
published_at: "2023-02-28T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe40a57a73c_zdfxgh.jpg"
keywords: []
---

# പ​രീ​ക്ഷ ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു മാ​​ത്രം ഭ​ക്ഷ​ണം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. 

> **Lead Summary:** പ​രീ​ക്ഷ ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു മാ​​ത്രം ഭ​ക്ഷ​ണം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. പ​രീ​ക്ഷ​ക്കാ​ല​ത്ത്​ കു​ട്ടി​ക​ൾ​ക്ക്​ നി​ർ​ബ​ന്ധ​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന നേ​ര​ത്തേ​യു​ള്ള ഉ​ത്ത​ര​വ്​ തി​രു​ത്തി​യാ​ണ്​ പു​തി​യ നി​ർ​ദേ​ശം വ​ന്ന​ത്. ഇ​തു​പ്ര​കാ​രം, ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ത​യാ​റു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി ഉ​ച്ച​ഭ​ക്ഷ​ണ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന്​​ തീ​രു​മാ​നം എ​ടു​ക്ക​ണം. ഭ​ക്ഷ​ണം ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ അ​ത്​ യ​ഥാ​സ​മ​യം ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റെ അ​റി​യി​ക്കാ​നും സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദേ​ശ​മു​ണ്ട്. ഒ​രു​നേ​രം പ​രീ​ക്ഷ ന​ട​ക്കു​മ്പോ​ൾ സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​ക​ണ​മോ എ​ന്ന​ സം​ശ​യം നേ​ര​ത്തേ പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നു ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ പ​രീ​ക്ഷ ഒ​രു നേ​ര​മാ​​ണെ​ങ്കി​ൽ​പോ​ലും കു​ട്ടി​ക​ൾ​ക്ക് ​നി​ർ​ബ​ന്ധ​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്​ ന​ൽ​കി​യ​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ ഉ​ച്ച​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്കൂ​ളു​ക​ളി​ൽ മാ​ർ​ച്ചി​ൽ പ​രീ​ക്ഷ​ക്കാ​ലം തു​ട​ങ്ങു​ക​യാ​ണ്. ​രാ​വി​ലെ​യും ഉ​ച്ച​ക്കു​മാ​ണ്​ പ​രീ​ക്ഷ​ക​ൾ.

## Article Content

പ​രീ​ക്ഷ ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു മാ​​ത്രം ഭ​ക്ഷ​ണം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. പ​രീ​ക്ഷ​ക്കാ​ല​ത്ത്​ കു​ട്ടി​ക​ൾ​ക്ക്​ നി​ർ​ബ​ന്ധ​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന നേ​ര​ത്തേ​യു​ള്ള ഉ​ത്ത​ര​വ്​ തി​രു​ത്തി​യാ​ണ്​ പു​തി​യ നി​ർ​ദേ​ശം വ​ന്ന​ത്. ഇ​തു​പ്ര​കാ​രം, ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ത​യാ​റു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി ഉ​ച്ച​ഭ​ക്ഷ​ണ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന്​​ തീ​രു​മാ​നം എ​ടു​ക്ക​ണം. ഭ​ക്ഷ​ണം ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ അ​ത്​ യ​ഥാ​സ​മ​യം ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റെ അ​റി​യി​ക്കാ​നും സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദേ​ശ​മു​ണ്ട്. ഒ​രു​നേ​രം പ​രീ​ക്ഷ ന​ട​ക്കു​മ്പോ​ൾ സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​ക​ണ​മോ എ​ന്ന​ സം​ശ​യം നേ​ര​ത്തേ പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നു ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ പ​രീ​ക്ഷ ഒ​രു നേ​ര​മാ​​ണെ​ങ്കി​ൽ​പോ​ലും കു​ട്ടി​ക​ൾ​ക്ക് ​നി​ർ​ബ​ന്ധ​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്​ ന​ൽ​കി​യ​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ ഉ​ച്ച​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്കൂ​ളു​ക​ളി​ൽ മാ​ർ​ച്ചി​ൽ പ​രീ​ക്ഷ​ക്കാ​ലം തു​ട​ങ്ങു​ക​യാ​ണ്. ​രാ​വി​ലെ​യും ഉ​ച്ച​ക്കു​മാ​ണ്​ പ​രീ​ക്ഷ​ക​ൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100435/only-the-needy-children-are-given-food-on-examination-days-the-answer-of-the-director-of-public-education-is-enough)