---
title: "ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശിക ഉടൻ നൽകണം - എൻജിഒ സംഘ് "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100437/iritty"
published_at: "2023-03-01T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe96c7a16a0_FB_IMG_1677628957119.jpg"
keywords: []
---

# ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശിക ഉടൻ നൽകണം - എൻജിഒ സംഘ് 

> **Lead Summary:**  **ഇരിട്ടി**: ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശിക ഉടൻ നൽകണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും എൻജിഒ സംഘ് ഇരിട്ടി താലൂക്ക് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. മാരാർജി മന്ദിരത്തിൽ നടന്ന താലൂക്ക് സമ്മേളനം ജില്ലാ ജോയിൻ സെക്രട്ടറി ടി.എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശിക ഉടൻ നൽകണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും എൻജിഒ സംഘ് ഇരിട്ടി താലൂക്ക് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. മാരാർജി മന്ദിരത്തിൽ നടന്ന താലൂക്ക് സമ്മേളനം ജില്ലാ ജോയിൻ സെക്രട്ടറി ടി.എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

കെ. പ്രശാന്ത് കീഴുർ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി പുരുഷോത്തമൻ പുന്നാട്, എ. പത്മനാഭൻ, ആർ.കെ. പ്രമോദ്, അശോകൻ, പി.വി. രമിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ താലൂക്ക് ഭാരവാഹികൾ: വി.പി. തമ്പാൻ (പ്രസി ), പി.എം. രാജേഷ് (വൈസ് പ്രസി), പി.വി. രമിത്ത് കുമാർ (സിക്ര. ), ശ്യാംസുന്ദർ, എ.എം. ജിതിൻ (ജോ.സെക്ര.).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100437/iritty)