---
title: "പാചക വാതക വിലയിൽ വൻ വർധന: സിലിണ്ടറിന് 50 രൂപ കൂടി"
english_title: "Huge hike in cooking gas prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100447/huge-hike-in-cooking-gas-prices"
published_at: "2023-03-01T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63feb2a2e8758_IMG-20230301-WA0009.jpg"
keywords: []
---

# പാചക വാതക വിലയിൽ വൻ വർധന: സിലിണ്ടറിന് 50 രൂപ കൂടി

> **Lead Summary:**  **കൊച്ചി**: പാചകവാതക വിലയിൽ വൻ വർധന . ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി . പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നൽകണം , നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും ഒരുപോലെ വില വർധിപ്പിച്ചതോടെ ജനങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. പുതുക്കിയ വില പ്രകാരം 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 1010 രൂപ നൽകണം.

## Article Content

 **കൊച്ചി**: പാചകവാതക വിലയിൽ വൻ വർധന . ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി . പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നൽകണം , നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും ഒരുപോലെ വില വർധിപ്പിച്ചതോടെ ജനങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. പുതുക്കിയ വില പ്രകാരം 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 1010 രൂപ നൽകണം.

ഈ മാസം ഇത് രണ്ടാം തവണയാണ് വീട്ടാവശ്യത്തിനുള്ള ഗ്യാസിന്റെ വില കൂട്ടുന്നത്. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് ഇന്ന് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 2357 രൂപ 50 പൈസയായി. ഈ മാസം ആദ്യം 102 രൂപ 50 പൈസ വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചിരുന്നു. ഭക്ഷണ വില വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100447/huge-hike-in-cooking-gas-prices)